ടെഹ്റാന്– ഇസ്രായില്‍-ഇറാന് സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്നുകൊടുക്കകയാണെന്ന് ഇറാന്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും. ഇന്ന് രാത്രി തന്നെ ആയിരത്തോളം വിദ്യാര്‍ഥികള്‍ യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാത്രി തന്നെ വിദ്യാര്‍ഥികള്‍ ഡല്‍ഹി എത്തും.
ഇസ്രായില്‍ ആക്രമണത്തിനു പിന്നാലെയാണ് ഇറാന് വ്യോമപാത അടച്ചിട്ടത്. ഇതോടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇറാനില്‍ കുടുങ്ങി. ഓപറേഷന് സിന്ദുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 110 ഇന്ത്യക്കാരെ അര്‍മീനിയ വഴി ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും ഇറാനിലെ ഉര്‍മിയ സര്‍വകലാശാല വിദ്യാര്‍ഥികളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group