ന്യൂഡൽഹി: പാർലമെന്റിലെ രാഷ്ട്രപതിയുടെ അഭിസംബോധനയെ പരിഹസിച്ച കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രാഷ്ട്രപതി ഭവൻ. പ്രസിഡന്റ് വായിച്ച് ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമുള്ള പ്രതികരണത്തിൽ കടുത്ത അതൃപ്തിയാണ് രാഷ്ട്രപതി ഭവൻ അറിയിച്ചത്.
സോണിയാ ഗാന്ധിയുടേത് അന്തസിനെ മുറിവേൽപ്പിക്കുന്ന പരാമർശമാണെന്നും അംഗീകരിക്കാൻ ആകില്ലെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംഭവത്തിൽ സോണിയാഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി.
സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. രാഷ്ട്രപതി ആദിവാസി വനിതയാണ്. അവർ ദുർബല അല്ലെന്നും കിരൺ റിജിജു പറഞ്ഞു. സോണിയ ഗാന്ധിയുടെ പ്രസ്താവന വരേണ്യ മനോഭാവത്തിൽ നിന്നാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി.നദ്ദയും വിമർശിച്ചു.