ന്യൂഡല്‍ഹി– ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണം അറബിക്കടലില്‍ നടത്തി ഇന്ത്യന്‍ നാവിക സേന. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന അവസ്ഥയിലാണ് കര-നാവിക സേന മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ഏത് സാഹചര്യവും എപ്പോഴും എവിടെയും നേരിടാന്‍ സൈന്യം സജ്ജമണെന്ന് സേന അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, മിസൈലുകള്‍, ആയുധ സംവിധാനങ്ങള്‍ എന്നിവ സുസജ്ജമാണെന്നും സേന അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറെന്ന് നാവികസേന അറിയിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ നടപടിയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ പാകിസ്ഥാന്‍ അറബിക്കടലില്‍ നാവികസേനക്ക് ജാഗ്രത നിര്‍ദേശമം നല്‍കി. അറബിക്കടലിന് മുകളിലൂടെ പറക്കരുതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നാവികര്‍ ഈ മേഖലിയല്‍ നിന്ന് മാറിനിക്കണമെന്നും ആവശ്യപ്പെട്ടു. അതേ സമയം പാകിസ്ഥാന്‍ പുതിയ മിസൈല്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.