വിശാഖപട്ടണം– ചരിത്രത്തിൽ ആദ്യമായി ലോക കിരീടം ചൂടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ന് പാഡ് കെട്ടുന്നു. ശ്രീലങ്കക്കെതിരെ നടക്കുന്ന ടി-20 പരമ്പരക്കാണ് ഇന്ന് തുടക്കമിടുന്നത്. ഇന്ത്യൻ സമയം രാത്രി ഏഴുമണിക്ക് വിശാഖപട്ടണത്താണ് പരമ്പരയിലെ ആദ്യ മത്സരം. ഹർമൻ പ്രീത് കൗർ നയിക്കുന്ന ടീമിൽ ലോകകപ്പ് വിജയത്തിൽ പാഡ് അണിഞ്ഞ പ്രധാന താരങ്ങളെല്ലാം അണി നിരക്കുന്നുണ്ട്. പരമ്പരയിലെ അവസാന 3 മത്സരങ്ങൾ (26, 28, 30 തീയതികളിൽ) തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്നത്
നവംബർ രണ്ടിന് നവി മുംബൈയിൽ നടന്ന കലാശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യൻ വനിതാ ടീം ഏകദിന കിരീടം ചൂടിയത്
ലോക കിരീട നേടിയതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന് അരങ്ങേറുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



