Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India»India-Pakistan

    പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; പ്രശസ്ത പഞ്ചാബി യൂടൂബര്‍ കൂടി അറസ്റ്റില്‍

    പഞ്ചാബ് സ്വദേശിയും ഒരു മില്യണിലധികം വരിക്കാരുള്ള 'ജാന്‍മഹല്‍ വീഡിയോ' എന്ന യൂടൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി04/06/2025 India-Pakistan India Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജസ്ബീര്‍ സിങ്ങ്, ജ്യോതി മല്‍ഹോത്ര
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി– പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബിലെ മറ്റൊരു പ്രശസ്ത യൂടൂബര്‍ കൂടി വലയിലായി. പഞ്ചാബ് സ്വദേശിയും ഒരു മില്യണിലധികം വരിക്കാരുള്ള ‘ജാന്‍മഹല്‍ വീഡിയോ’ എന്ന യൂടൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.

    പഞ്ചാബ് രൂപ്‌നഗറില്‍ നിന്ന് പഞ്ചാബ് പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ട്രാവല്‍ ബ്ലോഗറായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതിന് പിന്നാലെയാണിത്.
    പാക് ചാര സംഘടനയായ ഐഎസ്‌ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം പുലര്‍ത്തിയിരുന്ന പാക് ചാരന്മാരുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജ്യോതിയുമായി അടുപ്പമുണ്ടായിരുന്ന പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷുമായി ജസ്ബീറിനും ബന്ധമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജസ്ബീര്‍ സിങ്ങിന്റെ ഫോണില്‍ ഒട്ടേറെ പാക്കിസ്ഥാന്‍ നമ്പറുകള്‍ സേവ് ചെയ്തിരുന്നു. 3 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. കൂടാതെ ദല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതോടെ ഇയാള്‍ പാക് ചാരന്മാരുമായുള്ള ഫോണ്‍ സന്ദേശങ്ങളും മറ്റും നീക്കം ചെയ്യാന്‍ ശ്രമിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. പ്രതിയുടെ ഫോണും മറ്റ് ഇലക്ടോണിക് ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pakistan - India Spy YOUTUBER
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.