ന്യൂഡൽഹി– അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതിന് ശേഷം യുഎസില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. യു.എസില്‍ നിന്നുള്ള ക്രൂഡോയില്‍, പ്രകൃതിവാതക ഇറക്കുമതിയാണ് ഇന്ത്യ വര്‍ധിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ യു.എസില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയിൽ 51 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 ഏപ്രിൽ-ജൂൺ കാലയളവിൽ 114% ത്തിന്റെ വർധനവും ഉണ്ടായി. ക്രൂഡോയിലിന്റെ ഇറക്കുമതി വർധിച്ചതോടെ സാമ്പത്തിക മൂല്യം 1.73 ബില്യൺ ഡോളറിൽ നിന്ന് 3.7 ബില്യൺ ഡോളറായി ഉയർന്നു. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ യു.എസില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി വര്‍ധിപ്പിക്കുന്നതിന് ധാരണയായിരുന്നു.