ന്യൂഡല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാസാക്കാനിരിക്കുന്ന വിവാദ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യാന്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. എട്ടു മണിക്കൂറോളമാണ് ബില്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിട്ടുള്ളത്. ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാനാണ് തീരുമാനമെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എല്ലാ അംഗങ്ങളോടും അടുത്ത മൂന്ന് ദിവസം സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
വഖഫ് ഭേദഗതി ബില്ലിനെ ഭരണഘടനാ വിരുദ്ധമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബില്ല് വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പാര്‍മെന്റിന്റെ സംയുക്തി കമ്മിറ്റിക്ക് പരിശോധനയ്ക്കായി വിട്ടിരുന്നു. സമിതി റിപോര്‍ട്ട് പ്രകാരം ചില മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.