ചെന്നൈ– തമിഴ്‌നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മുപ്പത് കവിഞ്ഞു. മരണ സംഘ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളും സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. സംഭവ സ്ഥലത്തെ സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. സംഭവ സ്ഥലത്ത് സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ എത്തിച്ചേർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group