Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, December 16
    Breaking:
    • ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)മലബാർ ബ്രാഞ്ചിന് ജിദ്ദയിൽ തുടക്കം, ഡോ. വിനീത പിള്ള പ്രസിഡന്റ്, ഡോ.ഇന്ദു ചന്ദ്രശേഖരൻ ജന.സെക്രട്ടറി
    • ദമാം അടക്കം കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് നാളെ അവധി
    • ഭീകരനെ നിരായുധനാക്കിയ ഹീറോ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു, സംഭാവനകള്‍ പ്രവഹിക്കുന്നു
    • പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ; ആക്രമണത്തിനു പിന്നിൽ ലഷ്‌കർ, നടപ്പാക്കിയത് ടിആർഎഫ്
    • സൗദി ഉല്‍പന്നങ്ങള്‍ 180 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു – വ്യവസായ മന്ത്രി അല്‍ഖുറൈഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥികൾ പെരുവഴിയിൽ, ഇന്ന് നടക്കുമെന്ന് അറിയിച്ച പരീക്ഷ ഇന്നലെ കഴിഞ്ഞു; പിഴവ് സംഭവിച്ചെന്ന് ചെയർമാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗളൂരു- ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി ഇന്ത്യയിൽ നടത്തിയ പരീക്ഷ സംബന്ധിച്ച് വൻ ആക്ഷേപം. ഇന്ന് നടക്കുമെന്ന് അറിയിച്ച പരീക്ഷ ഇന്നലെ തന്നെ നടത്തിയതോടെ നിരവധി അപേക്ഷകർ പെരുവഴിയിലായി. ഇന്ത്യൻ സ്കൂൾ അയച്ച കത്തിൽ പരീക്ഷ ഇന്ന് നടക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ 21 തിയതി പരീക്ഷ നടക്കും എന്നറിയിച്ചും നിരവധി പേർക്ക് അധികൃതർ കത്തയച്ചിരുന്നു. ഇവർ ഇന്നലെ വന്ന് പരീക്ഷ എഴുതുകയും ഇന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ന് പരീക്ഷക്കായി എത്തിയ ഉദ്യോഗാർഥികളോട് ഇന്നലെ തന്നെ പരീക്ഷ കഴിഞ്ഞു എന്ന അറിയിപ്പാണ് അധികൃതർ നൽകിയത്.

    സ്കൂളിലെ ഐ.ടി വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ സലീം ദ മലയാളം ന്യൂസിനോട് പറഞ്ഞു. എല്ലാ ഉദ്യോഗാർഥികൾക്കും ജൂൺ 21 എന്ന തിയതി വെച്ച് നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പൂർണ്ണമായ അന്വേഷണം നടത്തുമെന്ന് പിഴവ് വരുത്തിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഓൺലൈൻ അഭിമുഖം നടത്താനുള്ള നടപടി സ്വീകരിക്കും. ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമുണ്ടെന്നും അദ്ദേഹം ദ മലയാളം ന്യൂസിനോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി വിദ്യാർഥികളാണ് ഇന്ന് ബംഗളൂരുവിൽ പരീക്ഷ എഴുതാനായി എത്തിയത്. തലേ ദിവസം തന്നെ വന്ന് ഹോട്ടലുകളില്‍ താമസിച്ച് ടെസ്റ്റ് എഴുതാന്‍ എത്തിയര്‍ക്ക് ടെസ്റ്റ് എഴുതാനായില്ല. എക്സാം സെന്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ല.
    അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ദല്‍ഹിയിലും ബെഗളൂരിവിലുമാണ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനുമുള്ള സെന്റര്‍ നിശ്ചയിച്ചിരുന്നത്. ഒരാഴ്ച മുന്‍പായിരുന്നു ദല്‍ഹിയിലെ ടെസ്റ്റ്. ബെഗളൂരുവിലെ ടെസ്റ്റ് ജൂണ്‍ 22നും ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇന്റര്‍വ്യൂ 23നുമായിരിക്കുമെന്നായിരുന്നു ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നത്. ഇതുപ്രകാരമുള്ള ഹാൾടിക്കറ്റും മൂന്നാഴ്ച മുമ്പ് അയച്ചിരുന്നു. അതുപ്രകാരം ഇന്ന് (ജൂണ്‍ 22) ടെസ്റ്റ് എഴുതാന്‍ ചെന്നവരോട് ടെസ്റ്റ് ഇന്നലെ ആയിരുന്നുവെന്നും ഇക്കാര്യം ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നുമാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് മെസേജ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞുവെങ്കിലും അതിനു തങ്ങള്‍ ഉത്തരവാദികളല്ലെന്നും സന്ദേശം കിട്ടിയവര്‍ ടെസ്റ്റ് എഴുതാന്‍ വന്നിരുന്നുവെന്നും ടെസ്റ്റ് കഴിഞ്ഞുവെന്നുമായിരുന്നു മറുപടി.

    അപേക്ഷകര്‍ക്ക് 50 വയസാണ് പ്രായ പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്തു പരിചയ സമ്പന്നരായ ഉദ്യോഗാര്‍ഥികളും അപേക്ഷ അയച്ചിരുന്നു. ഇങ്ങനെയുള്ളവര്‍ക്കും ടെസ്റ്റിനുള്ള ഹാൾ ടിക്കറ്റ് അയച്ചിരുന്നു. ഇവരും ടെസ്റ്റിനു പോകുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി പോകാനിരിക്കെ രണ്ടു ദിവസം മുന്‍പ് പ്രായ പരിധി കഴിഞ്ഞതിനാല്‍ നിങ്ങള്‍ പരീക്ഷ എഴുതാന്‍ യോഗ്യരല്ലെന്ന അറിയിപ്പാണ് ലഭിച്ചത്. അപേക്ഷ സൂക്ഷ്മ പരിശോധ നടത്തുമ്പോള്‍ പ്രായ പരിധി കഴിഞ്ഞവരെ പരിഗണിക്കുന്നില്ലെങ്കില്‍ ഹാള്‍ ടിക്കറ്റ് അയക്കേണ്ടതില്ലായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഹാള്‍ ടിക്കറ്റ് അയച്ച് ടെസ്റ്റിനു ക്ഷണിച്ചതുപ്രകാരം അവരും പരീക്ഷക്ക് തയാറായ അവസാന നിമിഷം മാത്രമാണ് അപേക്ഷ തള്ളിയ അറിയിപ്പു വന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Exam IISJ
    Latest News
    ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)മലബാർ ബ്രാഞ്ചിന് ജിദ്ദയിൽ തുടക്കം, ഡോ. വിനീത പിള്ള പ്രസിഡന്റ്, ഡോ.ഇന്ദു ചന്ദ്രശേഖരൻ ജന.സെക്രട്ടറി
    16/12/2025
    ദമാം അടക്കം കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് നാളെ അവധി
    16/12/2025
    ഭീകരനെ നിരായുധനാക്കിയ ഹീറോ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു, സംഭാവനകള്‍ പ്രവഹിക്കുന്നു
    15/12/2025
    പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ; ആക്രമണത്തിനു പിന്നിൽ ലഷ്‌കർ, നടപ്പാക്കിയത് ടിആർഎഫ്
    15/12/2025
    സൗദി ഉല്‍പന്നങ്ങള്‍ 180 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു – വ്യവസായ മന്ത്രി അല്‍ഖുറൈഫ്
    15/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version