Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി, പിന്നാലെ എം.വി ഗോവിന്ദൻ മാസ്റ്ററും
    • ആണവോര്‍ജ ഏജന്‍സി പരിശോധകരുടെ ഷൂസിൽ സ്‌പൈ ചിപ്പുകൾ കണ്ടെത്തിയതായി ഇറാന്‍
    • കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളുടെ കാലാവധിയില്‍ കൃത്രിമം നടത്തിയ സ്ഥാപനം അടപ്പിച്ചു
    • സൗദിയിൽ പണപ്പെരുപ്പം 2.3% ആയി ഉയർന്നു: അരി, മൈദ വിലയിൽ കുറവ്
    • മൂന്ന് വർഷം മുമ്പ് കാണാതായ ഗൾഫ് പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു: പ്രതി പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ചരിത്ര ദൗത്യം വിജയകരം; ശുഭാൻഷു ശുക്ലയും ആക്സിയം 4 സംഘവും ഭൂമിയിലിറങ്ങി

    ഇന്ത്യൻ സമയം വൈകുന്നേരം 3.01ന്, ഗ്രേസ് ഡ്രാഗൺ ബഹിരാകാശ പേടകം കലിഫോർണിയ തീരത്തുള്ള പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി സ്‌പ്ലാഷ് ഡൗൺ ചെയ്തു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2025 India Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ശുഭാൻഷു ശുക്ലയും ആക്‌സിയം-4 ദൗത്യ സംഘവും വിജയകരമായി ഭൂമിയിലെത്തി. ഇന്ത്യൻ സമയം വൈകുന്നേരം 3.01ന്, ഗ്രേസ് ഡ്രാഗൺ ബഹിരാകാശ പേടകം കലിഫോർണിയ തീരത്തുള്ള പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി സ്‌പ്ലാഷ് ഡൗൺ ചെയ്തു.

    സ്പേസ് എക്സ് ടീമിന്റെ സ്‌പീഡ് ബോട്ടുകളാണ് പേടകത്തെ റിക്കവറി ഷിപ്പിലേക്ക് ചങ്ങലകളിൽ ബന്ധിച്ച് കൊണ്ടുവന്നത്. കരയിൽ എത്തിയതിനു പിന്നാലെ, ദൗത്യ സംഘത്തെ വൈദ്യ പരിശോധനയ്ക്കായി വിധേയരാക്കും. ശേഷം, ഹെലികോപ്റ്റർ വഴി സംഘത്തെ തീരത്തേക്ക് കൊണ്ടുപോകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശുഭാൻഷു ശുക്ലയുടെയും സംഘത്തിന്റെയും ആരോഗ്യസ്ഥിതിയ്‌ക്ക് നിരീക്ഷണമേർപ്പെടുത്താൻ ഐഎസ്ആർഒയുടെ സംഘം യുഎസിലെത്തിയിട്ടുണ്ട്. മൈക്രോഗ്രാവിറ്റി അനുഭവിച്ച 18 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം, ഇവരെ ജോൺസൺ സ്പേസ് സെൻററിൽ ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തിൽ വെക്കും.

    ഇന്നലെ വൈകുന്നേരം 4.45ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നാണ് ഡ്രാഗൺ ഗ്രേസ് പേടകം വേർപെട്ടത്. 22.5 മണിക്കൂറിനുശേഷം ആണ് അവർ വീണ്ടും ഭൂമിയിൽ എത്തിയത്. 14 ദിവസത്തെ ദൗത്യത്തിനായി പോയ സംഘം ആകെ 18 ദിവസം ഐഎസ്എസിൽ തങ്ങിയിരുന്നു.

    ഡ്രാഗൺ ഗ്രേസ് പേടകത്തിൽ ശുഭാൻഷുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും ഉണ്ടായിരുന്നു. ദൗത്യത്തിന്റെ അവസാന ഘട്ടം തുടങ്ങിയത് ഇന്നലെ വൈകിട്ട് 4.45ന് പേടകത്തിനെ ഐഎസ്എസിൽ നിന്ന് അൺഡോക്ക് ചെയ്ത് പുറപ്പെട്ടതോടെയാണ്.

    ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ കൂടുതൽ ഭാരതീയരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു വേറിട്ട ദിനം കൂടിയായിരുന്നു ഈ മടങ്ങി വരവ്.

    ചരിത്രപരമായ ബഹിരാകാശ യാത്രയ്ക്കു ശേഷം ഭൂമിയിലെത്തിയ ശുഭാംശു ശുക്ലയെ ഈ രാജ്യത്തെ ജനങ്ങൾക്കൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുകയുണ്ടായി.

    തിരിച്ചെത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ആക്‌സിയം 4 കമാൻഡർ പെഗ്ഗി വിറ്റ്‌സൻ അറിയിച്ചു.

    പേടകം തിരിച്ച് ഭൂമിയിലേക്കിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട് ആനന്ദ കണ്ണീർ പൊഴിക്കുന്ന ശുഭാംശു ശുക്ലയുടെ മാതാപിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്‌.

    #WATCH | Axiom-4 Mission | Lucknow, UP: Group Captain Shubhanshu Shukla's family rejoices and celebrates as he and the entire crew return to the earth after an 18-day stay aboard the International Space Station (ISS) pic.twitter.com/S8TuJk95D7

    — ANI (@ANI) July 15, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Axiom-4 Historical gain landed shubhanshu shukla Space center space x dragon crew
    Latest News
    നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി, പിന്നാലെ എം.വി ഗോവിന്ദൻ മാസ്റ്ററും
    15/07/2025
    ആണവോര്‍ജ ഏജന്‍സി പരിശോധകരുടെ ഷൂസിൽ സ്‌പൈ ചിപ്പുകൾ കണ്ടെത്തിയതായി ഇറാന്‍
    15/07/2025
    കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളുടെ കാലാവധിയില്‍ കൃത്രിമം നടത്തിയ സ്ഥാപനം അടപ്പിച്ചു
    15/07/2025
    സൗദിയിൽ പണപ്പെരുപ്പം 2.3% ആയി ഉയർന്നു: അരി, മൈദ വിലയിൽ കുറവ്
    15/07/2025
    മൂന്ന് വർഷം മുമ്പ് കാണാതായ ഗൾഫ് പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു: പ്രതി പിടിയിൽ
    15/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version