Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 6
    Breaking:
    • മരണക്കളിയിൽ ബെൽജിയവും അമേരിക്കയും നേർക്കുനേർ; പ്രവചനാതീതമായ മഹാപോരാട്ടത്തിൽ ആര് വാഴും ആര് വീഴും?​
    • ഹായിൽ ഐസിഎഫ് ഐക്യദാർഢ്യ സദസ്; ‘ഓപ്പറേഷൻ തുഫാന്’ പിന്തുണ പ്രഖ്യാപിച്ചു
    • വഖഫ് ബോർഡിൽ ഹിന്ദു പ്രതിനിധികൾ; ചരിത്രപരമായ പുനഃസംഘടനയുമായി മധ്യപ്രദേശ് സർക്കാർ
    • ട്രംപിന്റെ നീക്കം, ചുവപ്പ് കാർഡ് ലഭിച്ച യു.എസ് താരത്തിന് ലോകകപ്പിൽ വിലക്കില്ല: വിമർശനവുമായി ഫുട്ബോൾ ലോകം
    • ട്രംപിന്റെ പുതിയ കുടിയേറ്റ നയം; 10 ലക്ഷം പേർക്ക് യുഎസ് വിടേണ്ടി വന്നേക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വഖഫ് ബോർഡിൽ ഹിന്ദു പ്രതിനിധികൾ; ചരിത്രപരമായ പുനഃസംഘടനയുമായി മധ്യപ്രദേശ് സർക്കാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/07/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭോപ്പാൽ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം രാജ്യത്താദ്യമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്. മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ, ഹിന്ദു വിഭാഗത്തിൽ നിന്നുള്ള രണ്ട് പേരെക്കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന വഖഫ് ബോർഡ് പുതുക്കിപ്പണിതത്. ഇതോടെ പുതിയ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. വഖഫ് ബോർഡുകളിൽ മുസ്‌ലിം ഇതര മതസ്ഥർക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ മുൻനിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ ഈ നിർണായക നടപടി. സൻവാർ പട്ടേലിനെ ചെയർമാനാക്കി രൂപീകരിച്ച പത്തംഗ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് അംഗങ്ങളായിട്ടുള്ളത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം മധ്യപ്രദേശ് സർക്കാർ പുറത്തിറക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ ഭേദഗതി അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിച്ച ആദ്യ സംസ്ഥാനം തങ്ങളാണെന്ന് മധ്യപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. വഖഫ് നിയമത്തിലെ സെക്ഷൻ 12(1) പ്രകാരമാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്.
    സൻവാർ പട്ടേൽ നയിക്കുന്ന ഈ ബോർഡിൽ ഡൽഹിയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള, ഭോപ്പാലിൽ നിന്നുള്ള ആതിഫ് അഖീൽ, ഉജ്ജയിനിൽ നിന്നുള്ള ഫൈസാൻ ഖാൻ, ഇൻഡോറിൽ നിന്നുള്ള ഫാത്തിമ ചൗധരി, ഷയ്സ്ത സുൽത്താൻ, ഷബാന ഖാൻ എന്നിവരും അംഗങ്ങളാണ്. സംസ്ഥാന പിന്നാക്ക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ ബോർഡിലെ എക്സ് ഒഫീഷ്യോ അംഗമായി പ്രവർത്തിക്കും.

    സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ഭരണനിർവഹണവും മേൽനോട്ടവുമാണ് ബോർഡിന്റെ പ്രധാന ചുമതല. 1995-ലെ വഖഫ് നിയമപ്രകാരം മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ബോർഡിൽ അംഗത്വത്തിന് അർഹതയുണ്ടായിരുന്നത്. എന്നാൽ, വഖഫ് ബോർഡുകളിൽ രണ്ട് മുസ്‌ലിം ഇതര അംഗങ്ങൾ വേണമെന്ന പുതിയ ഭേദഗതി നിയമത്തോടെയാണ് ഈ ഘടന മാറിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Madhyapradesh Waqf Board
    Latest News
    മരണക്കളിയിൽ ബെൽജിയവും അമേരിക്കയും നേർക്കുനേർ; പ്രവചനാതീതമായ മഹാപോരാട്ടത്തിൽ ആര് വാഴും ആര് വീഴും?​
    06/07/2026
    ഹായിൽ ഐസിഎഫ് ഐക്യദാർഢ്യ സദസ്; ‘ഓപ്പറേഷൻ തുഫാന്’ പിന്തുണ പ്രഖ്യാപിച്ചു
    06/07/2026
    വഖഫ് ബോർഡിൽ ഹിന്ദു പ്രതിനിധികൾ; ചരിത്രപരമായ പുനഃസംഘടനയുമായി മധ്യപ്രദേശ് സർക്കാർ
    06/07/2026
    ട്രംപിന്റെ നീക്കം, ചുവപ്പ് കാർഡ് ലഭിച്ച യു.എസ് താരത്തിന് ലോകകപ്പിൽ വിലക്കില്ല: വിമർശനവുമായി ഫുട്ബോൾ ലോകം
    06/07/2026
    ട്രംപിന്റെ പുതിയ കുടിയേറ്റ നയം; 10 ലക്ഷം പേർക്ക് യുഎസ് വിടേണ്ടി വന്നേക്കാം
    06/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.