മുംബൈ– കനത്ത മഴയെ തുടർന്ന് കൊച്ചി-മുംബൈ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് സംഭവം നടന്നത്. കനത്ത മഴയെ തുടർന്നാണ് വിമാനം തെന്നിമാറിയതെന്നാണ് പ്രാത്ഥമിക വിവരം. വിമാനത്തിന്റെ വലതു വശത്തെ ചിറകിനും, എഞ്ചിന്റെ ഭാഗത്തിനും കേടുപാടകൾ പറ്റിയിട്ടുണ്ട്. കൂടാതെ വിമാനത്തിന്റെ മൂന്ന് ചക്രങ്ങൾ പൊട്ടുകയും ചെയ്തു. യാത്രക്കാരെല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group