Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    സൗദി വിസ ലഭിക്കാൻ പരീക്ഷ, കോഴിക്കോട്ടും കൊച്ചിയിലും കേന്ദ്രം അനുവദിക്കണമെന്ന് ഹാരിസ് ബീരാൻ എം.പി, ആവശ്യം പരിഗണിക്കുമെന്ന് അംബാസിഡർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/01/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി : പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കി കഴിഞ്ഞ ദിവസം സൗദി ഗവണ്മെന്റ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സൗദിയിൽ സ്കിൽ ബേസ്ഡ് ജോലിക്കുവേണ്ടിയുള്ള വിസ ലഭിക്കാൻ ആവശ്യമായ ടെസ്റ്റുകൾ നടത്തുന്ന കേന്ദ്രം കോഴിക്കോട്ടും കൊച്ചിയിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം.പി ഇന്ത്യയിലെ സൗദി അംബാസിഡറുടെ ചുമതല വഹിക്കുന്ന റിയാദ് അൽ കഅബിയുമായി കൂടിക്കാഴ്ച നടത്തി. വ്യത്യസ്ഥമായ സ്കിൽ ബേസ്ഡ് ജോലികൾക്കനുസരിച്ചുള്ള പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം മുഖേനയുള്ള സ്കിൽ ടെസ്റ്റ്‌ റിപ്പോർട്ട്‌ ലഭിക്കുന്നതിനുള്ള സെന്ററുകളിൽ അധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണുള്ളത്. എന്നാൽ വിസക്കുള്ള അപേക്ഷകൾ കൂടുതലും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരിക്കെ കേരളത്തിലെ കോഴിക്കോടും കൊച്ചിയിലുമടക്കം ദക്ഷിണേന്ത്യയിൽ ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വളരെ പ്രയാസപ്പെട്ടാണ് സാധാരണക്കാരായ ഉദ്യോഗാർഥികൾ അനുകൂല റിപ്പോർട്ടുകൾക്ക് വേണ്ടി ഓടിനടക്കുന്നതെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. നിലവിൽ കേരളത്തിലുള്ള ഉദ്യോഗാർഥികൾ രണ്ടു ദിവസത്തിലധികം ട്രെയിൻ യാത്ര ചെയ്താണ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരീക്ഷാ സെന്ററുകളിൽ എത്തുന്നത്.

    സാമ്പത്തികമായും ഭാഷപരമായുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും അതത് റീജ്യനുകൾ കേന്ദ്രീകരിച്ച് എല്ലാ മേഖലയിലുമുള്ള ഉദ്യോഗാർഥികൾക്ക് ഉപകരിക്കുന്ന വിധം ടെസ്റ്റ്‌ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കൂടുതൽ സങ്കീർണതകളില്ലാതെ ടെസ്റ്റ്‌ റിപ്പോർട്ട് ലഭിക്കുന്നതിനുവേണ്ടിയുള്ള സൗകര്യമൊരുക്കണമെന്നും ഹാരിസ് ബീരാൻ അഭ്യർത്ഥിച്ചു. വിഷയം എത്രയും പെട്ടെന്ന് സൗദി സർക്കാരുമായി ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അംബാസിഡർ ഹാരിസ് ബീരാനോട് ഉറപ്പ് നൽകി. ന്യൂദൽഹിയിലെ റോയൽ കിങ്ഡം ഓഫ് സൗദി അറേബ്യൻ എംബസിയിൽവച്ചാണ് എം.പി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haris Beeran Saudi arabia Saudi Visa
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version