കൊൽക്കത്ത– തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു അദ്ദേഹം.
ഇന്ത്യയുടെ 32-ാമത് റെയിൽവേ മന്ത്രിയായിരുന്ന അദ്ദേഹം രണ്ട് തവണ പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് 2015-ൽ നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പാർട്ടി വിട്ടിരുന്നു. 2017-ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം, 2021 ജൂണിലാണ് വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



