കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ നിയമസഭയുടെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനര്‍ജിയെ ഞായറാഴ്ച രാവിലെ ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ടിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.വാര്‍ത്താഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ആത്മഹത്യകൂറിപ്പെന്ന് സംശയിക്കുന്ന് കുറിപ്പ് സംഭവസ്ഥലത്ത് നിന്നും പോലിസിന് ലഭിച്ചിട്ടുണ്ട്. രാംപൂര്ഹട്ട മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ എം എല്‍ എയായ ആശിഷ് ബാനര്‍ജി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. 2001 മുതല്‍ 2026വരെ തുടര്‍ച്ചയായി 25 വര്‍ഷമാണ് ബാനര്‍ജി രാംപൂര്‍ ഹട്ടിനെ പ്രതിനിധീകരിച്ചത്. 26ലെ തോല്‍വിയെ തുടര്‍ന്ന അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







