ഷിംല – ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ഷിംല ലഹൗൾ, സ്പിതി ജില്ലകളിലെ പാലങ്ങൾ ഒലിച്ചുപോയി. 300 ലധികം റോഡുകൾ അടച്ചു. പ്രളയത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിച്ചു
കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്വരക്ക് സമീപമുണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിനു കാരണമായത്. സത്‌ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്ട്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയിൽ ലക്നൗ നഗരവും വെള്ളത്തിലായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group