Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 30
    Breaking:
    • സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    • ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    • സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    • വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    • നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ‘വോട്ടു വാങ്ങി ഭീകരരാക്കുന്നു’; സി.പി.എം വൃത്തികെട്ട കളി ഉപേക്ഷിക്കണം – ഇ.ടി മുഹമ്മദ് ബഷീർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/10/2024 India Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ആശയപരമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനായി ലീഗ് കാണുന്നില്ല. എസ്.ഡി.പി.ഐയുമായി ലീഗിന് ഒരു സഖ്യവുമില്ലെന്നും ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ
    • ജമാഅത്തെ ഇസ്‌ലാമി ലീഗിനെ കൊണ്ട് കയ്പ്പുള്ള കഷായം കുടിപ്പിച്ചെന്നും ഇത് കേരളത്തിന് ഗുണകരമാണോയെന്ന് സമൂഹം ചർച്ച ചെയ്യണമെന്ന് സി.പി.എം നേതാവ് പി ജയരാജൻ

    മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കി അവരുടെ വോട്ട് വാങ്ങി മത്സരിച്ച സി.പി.എം ഇപ്പോൾ അവരെ കൂടെക്കിട്ടാതെ വന്നപ്പോൾ ഭീകരരാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

    ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും വളർത്തുന്നത് മുസ്‌ലിം ലീഗ് ആണെന്ന ആരോപണം തീർത്തും തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനായി ലീഗ് കാണുന്നില്ല. എസ്.ഡി.പി.ഐയുമായി ലീഗിന് ഒരു സഖ്യവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചുവെയ്‌ക്കേണ്ട കാര്യമല്ല. എന്നാൽ, സി.പി.എം ചെയ്യുന്നത് പോലെ അത് തരാതരം മാറ്റിപ്പറയുകയും നിഷേധിക്കുകയും ചെയ്യേണ്ട ഗതികേട് ലീഗിനില്ല. സി.പി.എം പിന്തുണയ്ക്കനുസരിച്ച് പതിച്ചുകൊടുക്കുന്നതല്ല മതനിരപേക്ഷ പട്ടവും തീവ്രവാദ ചാപ്പയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

    മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുരുട്ടു ബുദ്ധിയാണ് പുറത്തെടുക്കുന്നത്. ബി.ജെ.പിക്ക് സമാന സമീപനമാണ് സി.പി.എമ്മിന്റേത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയക്കളി സി.പി.എം ഉപേക്ഷിക്കണം. പിണറായി വിജയന് പറ്റുന്ന ജാള്യത മറച്ചുവെക്കാനുള്ള സൂത്ര വിദ്യകളാണിതെന്നും ഇ.ടി തുറന്നടിച്ചു.

    പൊന്നാനിയിൽ പി.ഡി.പിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചത് സി.പി.എം മറന്നുപോയോ? ഓരോ ഘട്ടത്തിലും സി.പി.എം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുമായി പലഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്റെ നയങ്ങളിൽ ഉണ്ടായിട്ടുണ്ട്.

    പിണറായി വിജയന്റെ പാർട്ടിയും ജമാഅത്തുകാരുടെ വോട്ട് വാങ്ങി അവരുമായി സഖ്യമുണ്ടാക്കിയവരാണ്. എന്നിട്ട്, ഇപ്പോൾ അവരിൽ ഭീകരത കണ്ടെത്തുന്നത് വിചിത്രമാണ്. സി.പി.എമ്മിന് താത്വികമായ അടിത്തറയില്ല. അതുകൊണ്ടാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ മേൽവിലാസം ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈൻ ലീഗിന് ആവശ്യമില്ലെന്നും ഇ.ടി വ്യക്തമാക്കി.

    അതേസമയം, ജമാഅത്തെ ഇസ്‌ലാമി ലീഗിനെ കൊണ്ട് കയ്പ്പുള്ള കഷായം കുടിപ്പിച്ചെന്നും ഇത് കേരളത്തിന് ഗുണകരമാണോയെന്ന് സമൂഹം ചർച്ച ചെയ്യണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm et muhammed basheer IUML jamaathe islami Pinarayi Vijayan
    Latest News
    സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    29/01/2026
    ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    29/01/2026
    സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    29/01/2026
    വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    29/01/2026
    നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.