ന്യൂദൽഹി- സ്പീക്കർ പവിത്രമായ ഒരു പദവിയാണെന്നും സഭയുടെ നായകൻ എന്ന നിലയിലും സമാജികരുടെ സംരക്ഷകൻ എന്ന നിലയിലും സ്പീക്കർക്ക് നിർവഹിക്കാനുള്ള ദൗത്യം സുപ്രധാനമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം. പി. ഓം ബിർള യെ ലോക്‌സഭ സ്പീക്കർ ആയി തിരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഇ. ടി.
പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്ന സ്പീക്കറെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ഹൃദയംഗമായി അഭിനന്ദിക്കുന്നതിൽ സന്തോഷം ഉണ്ട്. എന്നാൽ സഭയുടെ അടിസ്ഥാന മന്ത്രം നിഷ്പക്ഷത ആയിരിക്കണം. ഇക്കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് തന്നെ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങളെ കുരുക്കിലാക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷാഗങ്ങളോട് കാണിച്ച ദ്രോഹങ്ങൾ പ്രതിപക്ഷ നേതാവ് എടുത്ത് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുന്നിൽ തന്നെ ഒന്നിച്ച് പോകുന്നതിന്റെ മഹനീയ സന്ദേശം നൽകിയ രാജ്യമാണ് നമ്മുടേത്. മതേതര ജനാധിപത്യ രംഗത്തെ നമ്മുടെ നഷ്ട പ്രതാപങ്ങൾ എന്തർത്ഥത്തിലായിരുന്നാലും തിരിച്ചു കൊണ്ട് വരേണ്ടത് അനിവാര്യമാണെന്നും ഇ.ടി വ്യക്തമാക്കി.