Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • കടലാസ് വിസക്ക് വിട; ഇ-വിസ നിർബന്ധമാക്കി യു കെ
    • എപ്സ്റ്റീൻ മോദി സർക്കാറിന്റെ ഹീറോ; കോൺഗ്രസ്
    • ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    • ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    • ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    എപ്സ്റ്റീൻ മോദി സർക്കാറിന്റെ ഹീറോ; കോൺഗ്രസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/02/2026 India Israel Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായിൽ സന്ദർശത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി സർക്കാറിന് എപ്സ്റ്റീൻ ഹീറോയാണെന്ന് പാർട്ടിയുടെ മാധ്യമ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു. നിലവിലെ വിദേശ നയത്തെ സംബന്ധിച്ച് അയാൾ ഹീറോയാണെന്നും മരണശേഷവും സർക്കാർ തീരുമാനങ്ങളിലും നയങ്ങളിലും ജീവിക്കുകയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയുടെ ഇസ്രായിൽ ബന്ധത്തിന് തറക്കല്ലിട്ടത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്സ്റ്റീൻ ആണ്. ഇസ്രായിൽ – ഫലസ്തീൻ വിഷയത്തിൽ വർഷങ്ങളായി ഇന്ത്യ മുന്നോട്ടു വെച്ച രണ്ട് രാജ്യങ്ങൾ എന്ന നിലപാടിന്റെയും, ഏറെ കാലമായി നീണ്ട നിന്നിരുന്ന വിദേശ നയത്തിന്റെയും ഗതിയും ദിശയും മാറ്റിയത് അമേരിക്ക-ഇസ്രായിൽ ലോബിയാണെന്ന് പവൻ ഖേര വ്യക്തമാക്കി.

    ഇറാനിൽ അമേരിക്കൻ ആക്രമണ ഭീഷണി നേരിടുമ്പോൾ ഇന്ത്യക്കാരും പ്രശ്നത്തിലാണ്. ലഭ്യമായ യാത്ര മാർഗം ഉപയോഗിച്ച് ഇന്ത്യക്കാർ നാടുവിടണമെന്ന് കഴിഞ്ഞ ദിവസമായിരുന്നു നിർദ്ദേശം നൽകിയത്. പ്രവചിക്കാൻ ആവാത്ത ഈ സംഘർഷാവസ്ഥയിലും മോദി ഇസ്രായിൽ സന്ദർശിച്ചതിന്റെ കാരണമെന്താണെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ചോദിച്ചു. മോദിയുടെയും എപ്സ്റ്റിൻറെയും നെതന്യാഹുവിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററും കോൺഗ്രസ് പുറത്തുവിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രധാനമന്ത്രിയുടെ സന്ദർശത്തിനെതിരെ സി.പി.എമ്മും രംഗത്തുവന്നു. ഫലസ്തീൻ ജനതയോടുള്ള വഞ്ചനയാണ് ഈ സന്ദർശനമെന്നും ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന നെതന്യാഹു ഭരണകൂടത്തെ കൂടെ നിർത്തുകയാണെന്നും പാർട്ടി വ്യക്തമാക്കി. അമേരിക്കൻ പിന്തുണയോടെ ഫലസ്തീൻ മേഖലകളിൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്ന അവരുമായി എല്ലാം തരത്തിലും സഹകരണം ശക്തിപ്പെടുത്തുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.

    പ്രധാനമന്ത്രിയുടെ ഇസ്രായിൽ സന്ദർശനം ഫലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്നവരുമായുള്ള നാണംകെട്ട പങ്കു ചേരലാണെന്നാണ് സി.പി.ഐ (എം.എൽ) അഭിപ്രായപ്പെട്ടത്. ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയും പട്ടിണിക്കിടുകയും ചെയ്യുന്ന നിഷ്ഠൂരമായ ഇസ്രായിലി അധിനി വേശത്തിന് രാഷ്ട്രീയ അംഗീകാരം നൽകി, ഫലസ്തീനിയൻ രക്തത്തിൽനിന്നുള്ള മുതലെടുക്കലാണ് മോദിയുടെ സന്ദർശനമെന്നും ഇവർ ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Cpm India modi israel visit Narendra Modi Politics
    Latest News
    കടലാസ് വിസക്ക് വിട; ഇ-വിസ നിർബന്ധമാക്കി യു കെ
    26/02/2026
    എപ്സ്റ്റീൻ മോദി സർക്കാറിന്റെ ഹീറോ; കോൺഗ്രസ്
    26/02/2026
    ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    26/02/2026
    ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    26/02/2026
    ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version