കോഴിക്കോട്– ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം പിപി ദിവ്യ. അധികാരത്തിൽ ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടും എന്നാണ് പിപി ദിവ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിച്ചത്. കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെ നിൽക്കുക എന്നത് ഓരോ കമ്മ്യൂണിസ്റ്റ്കാരന്റെയും ചുമതലയാണെന്നും പിപി ദിവ്യ കുറിച്ചു.
കോട്ടയം മെഡിക്കൽ കോളേജിന്റെ വശം തകർന്നു വീണതിന് പിന്നാലെ പ്രതിപക്ഷം അതൊരും രാഷ്ട്രീയ ആയുധമായി ഉയർത്തികാട്ടിയിരുന്നു. വിഡി സതീശൻ അടക്കം കോൺഗ്രസിലെ പല പ്രമുഖരും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വീണാ ജോർജിനെ വിമർശിച്ചത്. ഇതിനെതിരെയാണ് മരണം ആഘോഷിക്കുന്ന പ്രതിപക്ഷത്തോട്.. ‘Dog’s will bark, but the elephant keeps walking’ എന്ന് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ആയ പിപി ദിവ്യ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് 2024 ൽ 11 ദിവസം റിമാൻഡിലായിരുന്നു. ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരികിയിരുന്നത്