ന്യൂഡൽഹി– 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഉമർ ഖാലിദിനൊപ്പം തസ്‌ലിം അഹമ്മദ് ഉൾപ്പെടെ എട്ട് പ്രതികളുടെ ജാമ്യാപേക്ഷകളും കോടതി നിരസിച്ചു.
2020 സെപ്റ്റംബറിൽ ഡൽഹി പൊലീസ് ഉമർ ഖാലിദിനെ കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധ സംഘംചേരൽ, യുഎപിഎ (UAPA) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group