Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ഹറമുകളില്‍ ഇഅ്തികാഫ് രജിസ്‌ട്രേഷന് തുടക്കം
    • എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    • ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    • സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    • ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി, കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു: താനുമായി അടുപ്പമുള്ള നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസിൽനിന്നായിരുന്നു അറസ്റ്റ്. ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം.

    കഴിഞ്ഞ ദിവസം ഓടയിൽനിന്നാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് ഇവർ നൽകിയ മൊഴിയാണ് നിർണായകമായത്. തുടര്‍ന്ന് മൃദദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ ആദ്യം നൽകിയ മൊഴി. തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കന്നഡ സൂപ്പർതാരം ദർശന്റെ പങ്കാളിത്തം പുറത്തുവന്നത്.

    ദർശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല സന്ദേശം അയച്ചത്. ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റുമായി ബന്ധപ്പെട്ട ദർശൻ, അസോസിയേഷന്റെ സഹായത്തോടെയാണ് രേണുകസ്വാമിയെ നഗരത്തിൽ എത്തിച്ചത്. തുടർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Harshan Tugudeepa
    Latest News
    ഹറമുകളില്‍ ഇഅ്തികാഫ് രജിസ്‌ട്രേഷന് തുടക്കം
    20/02/2026
    എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    20/02/2026
    ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    20/02/2026
    സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    20/02/2026
    ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version