ഗൊരഖ്പുർ– ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു യോഗി. പരിപാടി സ്ഥലത്ത് യോഗി കാറിൽ നിന്നിറങ്ങിയ സമയത്ത് സമീപത്ത് അലഞ്ഞുതിരിഞ്ഞു നടന്ന പശു മുഖ്യമന്ത്രിക്ക് നേരെ കുതിക്കുകയായിരുന്നു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ പശുവിനെ ആട്ടിയോടിച്ചു. സംഭവത്തെ തുടർന്ന് ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തു. സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചയുണ്ടായെന്ന് മുനിസിപ്പൽ കമ്മീഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



