അജ്മീർ (രാജസ്ഥാൻ): അജ്മീറിലെ ദൗറായ് പ്രദേശത്തെ പള്ളിക്കുള്ളിൽ കയറി ഇമാമിനെ കുത്തിക്കൊന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഉത്തർപ്രദേശിലെ രാംപുരിൽനിന്നുള്ള ഇമാമാണ് കൊല്ലപ്പെട്ടത്.
ദൗരായിലെ കാഞ്ചൻ നഗർ ഏരിയയിൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് രാംഗഞ്ച് പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രവീന്ദ്ര സിംഗ് എഎൻഐയോട് പറഞ്ഞു. മുഖംമൂടി ധരിച്ച മൂന്നു പേരാണ് കൊല നടത്തിയത് എന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group