Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • ദുബൈ, ദേര കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് പണം തട്ടി; 5 ഏഷ്യക്കാരെ ശിക്ഷ കഴിഞ്ഞു നാട് കടത്തും
    • കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    • യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    • ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    • സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    വഖഫ് ഭേദഗതി നിയമം; ഹര്‍ജികള്‍ പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/04/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Waqaf Bill
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– വഖ്ഫ് ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് വാദം കേള്‍ക്കുക. ജെസ്റ്റിസുമാരായ കെ.വി.വിശ്വനാഥന്‍, പി.വി. സഞ്ജയ് കുമാര്‍ എന്നിവരാണ് മറ്റു അംഗങ്ങൾ.

    നിരവധി രാഷട്രീയ നേതാക്കളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എ.ഐ.എം.ഐ.എം എംപി അസദുദ്ധീന്‍ ഒവൈസി, ടി.എം.സി എംപി മഹുവ മോയ്ത്ര, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, കോണ്‍ഗ്രസ് നേതാക്കളായ ഇമ്രാന്‍ മസൂദ്, മുഹമ്മദ് ജാവേദ്, മുന്‍ എംപി ഉദിത് രാജ്, ദാറുല്‍ ഉലൂം ദിയാബന്ദിന്റെ മൗലാന മഹ്‌മൂദ് അസദ് മദനി എന്നിവരാണ് പ്രധാന ഹര്‍ജിക്കാര്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വഖഫ് നിയമഭേദഗതി വഖഫ് ബോര്‍ഡുകളുടെയും മതസ്ഥാപനങ്ങളുടെയും സ്വയംഭരണം നഷ്ടപ്പെടുത്തുമെന്നും, നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളോടും അനുച്ഛേദത്തിനോടും പൊരുത്തപ്പെടുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ആര്‍ട്ടിക്കിള്‍ 14, 15, 21, 25, 26, 29, 30, 300എ എന്നിവയുടെ ലംഘനമാണ് ഹർജിക്കാരുടെ പ്രധാനവാദം

    ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരണത്തിലുളള ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആസാം, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വഖഫ് ആസ്തികളുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും സുതാര്യതക്കും വേണ്ടി നിയമം രൂപപ്പെടുത്തിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

    ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ കോടതി നടപടി സ്വീകരിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ കേവിയറ്റ് ഫയല്‍ ചെയ്തു. നിയമപരമായും സാമൂഹികമായും ഏറെ പ്രാധാന്യമുളള വിഷയമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും കോടതിയുടെ നിരീക്ഷണത്തെ ഉറ്റുനോക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Supreme court Waqaf Bill
    Latest News
    ദുബൈ, ദേര കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് പണം തട്ടി; 5 ഏഷ്യക്കാരെ ശിക്ഷ കഴിഞ്ഞു നാട് കടത്തും
    02/07/2025
    കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    02/07/2025
    യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    02/07/2025
    ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    02/07/2025
    സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.