ജമ്മുകശ്മീര്‍- പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് കശ്മീർ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍. ‘ഭീകരത വിഭജിക്കും ഐക്യം ചെറുക്കുമെന്ന’ സന്ദേശവുമായി മലയാളി വിദ്യാര്‍ഥികളടക്കം വിവിധ ഭാഷകളില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം നടത്തിയത്.
ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് 35 വർഷത്തിനിടയിൽ ആദ്യമായി താഴ്വരയിൽ ബന്ദ് ആചരിച്ചു. നിരവധി രാഷ്ട്രീയ പാർട്ടികൾ, മത-സാമൂഹിക സംഘടനകൾ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവരാണ് കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തത്.
ഏപ്രില്‍ 22ന് ഉച്ചകഴിഞ്ഞ് പഹല്‍ഗാമിലെ ബൈസരണ്‍ വാലിയിലെ ഭീകരാക്രമണത്തില്‍ 28 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. 17 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 3 പേരുടെ നിലഗുരുതരമാണ്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.