ന്യൂഡല്‍ഹി– ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മെയ് ഏഴിനാണ് വിവിധ സംസ്ഥാനങ്ങളല്‍ മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
വ്യോമാക്രമണ മുന്നറിയിപ്പ് നൽകാനായി സൈറണുകള്‍ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദേശം. പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയാറാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന തലത്തില്‍ നവീകരിക്കുകയും അതില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദേശത്തില്‍ പറയുന്നു.