ന്യൂഡല്‍ഹി– ഇന്ത്യയിലെ മുന്‍നിര സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമം ‘ദ വയര്‍’ന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ റദ്ദാക്കിയതായി ദ വയര്‍ അറിയിച്ചു. വെബ്സൈറ്റ് റദ്ദാക്കിയതിനു ശേഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. മെയ് 9ന് ദ വയര്‍ പുറത്തിറക്കിയ കുറിപ്പിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഐ.ടി ആക്ട് 2000 പ്രകാരമാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടഞ്ഞിരിക്കുകയാണ് ഇന്റര്‍നെറ്റ് ദാതാവ് ദ വയറിനെ അറിയിച്ചു.
കൃത്യമായ ഭരണഘട ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ദ വയര്‍ ആരോപിച്ചു. രാജ്യത്ത് ആവിഷ്‌കാരം സ്വാതന്ത്രം ഹനിക്കപ്പെടുന്നെന്നും കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ദ വയര്‍ അറിയിച്ചു. സത്യസന്ധവും നീതിയുക്തവുമായ വാര്‍ത്താ വിവരങ്ങള്‍ രാജ്യത്തിന് വിലപ്പെട്ട നിര്‍ണായക സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നഗ്നമായ സെന്‍സര്‍ഷിപ്പിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഏക പക്ഷീയമായും വിശദീകരിക്കാന്‍ കഴിയാത്തതുമായ നീക്കത്തിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ദ വയര്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റ് ദാതാവ് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെയാണ് വെബ്‌സൈറ്റ് റദ്ദാക്കിയത്. 2018ലും ദ വയറിന് ഇന്ത്യയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പോ പ്രതികരണമോ ഇത് വരെ ലഭിച്ചിട്ടില്ല.
ദ വയർ പോസ്റ്റ് ചെയ്ത കുറിപ്പിൻ്റെ പൂർണ്ണ രൂപം
