ന്യൂഡല്‍ഹി– കേരളത്തില്‍ കെ റെയിലിന് ബദലായി ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ പാത പദ്ധതി പരിഗണനയിലെന്ന് കേന്ദ്രം. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. അങ്കമാലി ശബരി റെയില്‍പ്പാതയും യാഥാര്‍ഥ്യമാകും. ഇതിനായി കേന്ദ്ര വിദഗ്ദ സംഘം കേരളം സന്ദര്‍ശിക്കും. ബദല്‍ പാത സംബന്ധിച്ച് കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ. ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അദ്ദേഹം ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കാണും. അതിന് ശേഷം കേരളം കേന്ദ്രത്തെ നിലപാട് അറിയിക്കും. കേരളത്തില്‍ രണ്ട് റെയില്‍വെ കൂടി നിര്‍മിക്കാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മൂന്നും നാലും റെയില്‍പാത വിരകസനവും വൈകാതെ സാധ്യമാകുമെന്നും ശേഷം ചരക്കു നീക്കാന്‍ ഉപയോഗിക്കാവുന്ന പുതിയ പാതകളും സാധ്യമാക്കും. പ്രധാന പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും റെയിലെ മന്ത്രി വ്യക്തമാക്കി.