തിരുവനന്തപുരം– വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കാസ നടത്തിയ പ്രസ്താവന ചർച്ചയാകുന്നു. കേരളത്തെ ഇസ്ലാമിക രാജ്യമാക്കുവാൻ മതമൗലികവാദികൾ ശ്രമിക്കുന്നു എന്ന വിഎസ് അച്യതാനന്ദന്റെ പഴയ വാക്കുകൾ ഉദ്ധരിച്ചാണ് കാസയുടെ അനുശോചനം. കാസയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുശോചനമറിയിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
ആ അവസാന കമ്മ്യൂണിസ്റ്റുകാരൻ വിടവാങ്ങി എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തെ ഇസ്ലാമിക രാജ്യമാക്കുവാൻ മതമൗലികവാദികൾ ശ്രമിക്കുന്നുവെന്ന് സധൈര്യം വിളിച്ചുപറഞ്ഞ കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സഖാവ് വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. എന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. വിഎസ് പ്രായവും അനാരോഗ്യവും മൂലം സജീവ രാഷ്ട്രീയത്തിൽ വിട്ടു മാറിയതോടെയാണ് കേരളവും കമ്മ്യൂണിസവും മതമൗലികവാദികൾ കീഴ്പ്പെടുത്താൻ തുടങ്ങിയത് എന്നും പോസ്റ്റിൽ പറയുന്നു.


കേരള സ്റ്റോറി പിണറായിയുടെ ലൗ ജിഹാദ് പ്രസ്താവനയുമായി ബന്ധപ്പെട്ട് എടുത്ത ചിത്രമായിരുന്നു. ഇതേ പ്രസ്താവനയാണ് യോഗി ആദിത്യനാഥ് കേരളത്തെ വിമർശിക്കാൻ ഉപയോഗിച്ചതും. ലൗ ജിഹാദ് പ്രസ്താവന മുസ്ലീങ്ങളെയും മുസ്ലീം രാഷ്ട്രീയത്തെയും എതിർക്കാൻ സംഘ്പരിവാർ അടക്കം ഉപയോഗിക്കുമ്പോൾ ആദ്യമായി അത് പൊതുമണ്ഡലത്തിൽ ചർച്ചക്ക് വെക്കുന്നത് വിഎസ് അച്യുതാനന്ദൻ ആയിരുന്നു.