ഹരിദ്വാർ– മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികൾ കടിച്ചു കീറിയതിനെ തുടർന്ന് പ്രതിഷേധവുമായി ബന്ധുക്കൾ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് ഡോക്ടർ അറിയിച്ച മൃതദേഹം രാവിലെ കാണുമ്പോൾ എലി കടിച്ചു കീറിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം ഉന്നത കമിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്ത് കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ച ആശുപത്രി അധികൃതർ അന്വേഷണവുമായി സഹകരിക്കുമെന്നും ഉറപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



