ഭുവനേശ്വര്‍ – ഒഡിഷയിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഒഡിഷയിലെ ബര്‍ഹാംപുരിലാണ് ബിജെപി നേതാവും അഭിഭാഷകനുമായ പ്രിതാബാഷ് പാണ്ഡയാണ് അജ്ഞാതരുടെ തോക്കിന് മുന്നിൽ ഇരയായത്. ബ്രഹ്‌മനഗറിലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു പേർ പ്രിതാബാഷിനെ വെടിവെച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയമിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രിതാബാഷിന്റെ കൊലപാതകത്തെ തുടർന്ന് ബുധനാഴ്ച കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കാൻ ഓള്‍ ഒഡിഷ ലോയേഴ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group