ബംഗളൂരു- കർണാടകയിലെ ചിത്രദുർഗയിൽ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ, അൽത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രദുർഗ്ഗ എസ്.ജെ.എം നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുര്‍ഗ ജെ.സി.ആര്‍ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. നബീലിനെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group