ശ്രീനഗര്‍- ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ അഖലിന്റെ മൂന്നാം ദിവസം മൂന്ന് ഭീകരരെ കൂടി വധിച്ച് സൈന്യം. ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഒരു സൈനികന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച ഭീകരരുടെ എണ്ണം ആറായി.
അഖല്‍ വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതോടെ വനത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച കൊല്ലപ്പെട്ട ഭീകരര്‍ പഹല്‍ഗാം ഭീകരാക്രമണത്തിൽ ഉൾപെട്ടിട്ടുള്ളവരാണെന്ന് സൈന്യം സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group