Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 23
    Breaking:
    • വി.എസ് ഇനി ജനഹൃദയങ്ങളിൽ
    • മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    • ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    യു.പിയില്‍ എട്ട് വര്‍ഷമായി വ്യാജ എംബസി നടത്തിയ ‘അംബാസഡര്‍’ പിടിയില്‍; തട്ടിപ്പ് ഒരു രാജ്യവും അംഗീകരിക്കാത്ത രാജ്യത്തിന്റെ പേരില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2025 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ‘വെസ്റ്റാര്‍ക്ടിക്ക’ എന്ന കുഞ്ഞു രാജ്യത്തിന്റെ പേര് ഉപയോഗിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി വ്യാജ എംബസി നടത്തിയ ‘അംബാസഡറെ’ യുപി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്.) പിടികൂടി. ‘വെസ്റ്റാര്‍ക്ടിക്കയുടെ ബാരോണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ച ഹര്‍ഷവര്‍ധന്‍ ജയിനാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. എംബസി വളപ്പില്‍ നിര്‍ത്തിയിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള ആഡംബര കാറുകളും ഓഫിസില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ടുകളും എസ്.ടി.എഫ്. കസ്റ്റഡിയിലെടുത്തു. ഹവാല വഴി കള്ളപ്പണം വെളുപ്പിക്കലില്‍ ഈ ശൃംഖല ഉള്‍പ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

    ആഡംബര ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ജയിന്‍ വ്യാജ എംബസി നടത്തിയിരുന്നത്. ഇന്ത്യയുടെയും വെസ്റ്റാര്‍ക്ടിക്കയുടെയും പതാകകള്‍ കെട്ടിടത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഔഡി, മെഴ്സിഡസ് തുടങ്ങിയ ആഡംബര കാറുകള്‍ വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകളോടെ വളപ്പില്‍ നിര്‍ത്തിയിരുന്നു. ജനങ്ങളില്‍ വിശ്വാസ്യത നേടാന്‍, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊപ്പമുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ജയിന്‍ ഓഫിസില്‍ പ്രദര്‍ശിപ്പിച്ചു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓരോ വ്യക്തിയില്‍ നിന്നും 2 ലക്ഷം രൂപ വരെ ജയിന്‍ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും ജോലികള്‍ വാഗ്ദാനം ചെയ്താണ് ഇരകളെ കബളിപ്പിച്ചത്. 2017 മുതല്‍ പ്രവര്‍ത്തിച്ച ഈ തട്ടിപ്പ് ശൃംഖലയിലൂടെ കോടികള്‍ സമാഹരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    12 വ്യാജ ‘നയതന്ത്ര പാസ്പോര്‍ട്ടുകള്‍’, വിദേശകാര്യ മന്ത്രാലയത്തിന്റെ മുദ്രയുള്ള വ്യാജ രേഖകള്‍, 34 രാജ്യങ്ങളുടെ മുദ്രകള്‍, 44 ലക്ഷം രൂപ പണം, വിദേശ കറന്‍സി, 18 നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍, ആഡംബര വാച്ച് ശേഖരം എന്നിവ കണ്ടെടുത്തു. ജനങ്ങളുടെ വിശ്വാസം നേടാന്‍, ജയിന്‍ ‘എംബസി’ക്ക് പുറത്ത് സമൂഹ ഭോജനം പോലുള്ള ജീവകാരുണ്യ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

    2011-ല്‍ നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് ജയിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ്, വെസ്റ്റാര്‍ക്ടിക്കയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ന്യൂ ഡല്‍ഹിയിലെ കോണ്‍സുലേറ്റ് ജനറല്‍’ എന്ന പേര് പങ്കുവെച്ച് ജയിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

    2001-ല്‍ യു.എസ്. നാവിക ഉദ്യോഗസ്ഥനായ ട്രാവിസ് മക്‌ഹെന്റി സ്ഥാപിച്ച ‘വെസ്റ്റാര്‍ക്ടിക്ക’, അന്റാര്‍ട്ടിക്കയിലെ പ്രദേശമാണ്. അന്റാര്‍ട്ടിക്ക് ഉടമ്പടിയിലെ പഴുത് ഉപയോഗിച്ച് മക്‌ഹെന്റി സ്വയം ഗ്രാന്‍ഡ് ഡ്യൂക്കായി പ്രഖ്യാപിച്ചു. രാജ്യങ്ങളെ അന്റാര്‍ട്ടിക്കയുടെ ഭാഗങ്ങള്‍ അവകാശപ്പെടുന്നതില്‍ നിന്ന് വിലക്കുന്ന ഈ ഉടമ്പടി, വ്യക്തികളെക്കുറിച്ച് ഒന്നും പറയുന്നില്ല. 2,356 പൗരന്മാര്‍ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആരും അവിടെ താമസിക്കുന്നില്ല. ദക്ഷിണ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെസ്റ്റാര്‍ക്ടിക്ക, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അന്റാര്‍ട്ടിക്കയെക്കുറിച്ചും ബോധവത്കരണം നടത്തുന്ന ലാഭരഹിത സ്ഥാപനമാണ്. സ്വന്തം പതാക, കറന്‍സി എന്നിവ ഇതിനുണ്ട്. ഇവരുടെ വെബ്സൈറ്റ് വഴി ‘പൗരത്വം’ വാങ്ങാനും ‘നയതന്ത്ര’ പദവികള്‍ സ്വന്തമാക്കാനും അവസരം നല്‍കുന്നു. എന്നാല്‍ ഇവയ്ക്ക് യാതൊരു നിയമസാധുതയും ഇല്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Diplomatic Scam Fake Embassy fraud Harshvardhan Jain UP STF Westarctica
    Latest News
    വി.എസ് ഇനി ജനഹൃദയങ്ങളിൽ
    23/07/2025
    മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    23/07/2025
    ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    23/07/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    23/07/2025
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.