ചെന്നൈ– ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഒരുപിഴവ് പോലും സംഭവിച്ചിട്ടില്ലെന്നും അങ്ങനെ സംഭവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും ദേശീയ മാധ്യമങ്ങളെ വെല്ലുവിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അജിത് ഡോവൽ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പരാമർശിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാകിസിതാന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളും പതിമൂന്ന് വ്യോമതാവളങ്ങളും നശിപ്പിച്ചിരുന്നതായും. ഇതിൽ ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തിൽ നിന്ന് ഒഴിവായിട്ടില്ല എന്നും വളരെ കൃത്യമായ ഇന്ത്യ ആക്രമണം നടത്തിയതെന്നുമാണ് അജിത് ഡോവൽ വിദ്യാർത്ഥികളോട് ആയി പറഞ്ഞത്. തുടർന്ന്, ഇന്ത്യക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ തെളിവായി ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനായി വിദേശ മാധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യക്ക് വലിയ നാശനഷ്ടമുണ്ടായതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, തദ്ദേശീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് 23 മിനിറ്റിനുള്ളിൽ ഇന്ത്യ പാകിസ്താനിലെ 13 വ്യോമതാവളങ്ങളിൽ കൃത്യമായി ആക്രമിക്കുകയായിരുന്നു ഇന്ത്യ എന്നും, തെളിവായി ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വിട്ടതാണ് എന്നും അജിത് ഡോവൽ പറഞ്ഞു. യുദ്ധം നടക്കുന്ന സാഹചര്യത്തിൽ വിദേശ മാധ്യമങ്ങൾ ഏകപക്ഷീയമായി ആണ് വാർത്ത നൽകിയിരുന്നതെന്നും ഇന്ത്യക്ക് നാശനഷ്ടം ഉണ്ടായെന്നും ആണ് റിപ്പോർട്ട് ചെയ്തത്. അങ്ങനെ സംഭവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാൻ ആണ് അജിത് ഡോവൽ വെല്ലുവിളിച്ചത്.
ഇന്ത്യയുടെ ബ്രഹ്മോസ് ഉൾപ്പെടെയുള്ള ഇന്ത്യൻ സാങ്കേതിക വിദ്യകളുടെ വിജയം എടുത്തു പറയുന്നതോടൊപ്പം ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യക്കും തിരിച്ചടികളുണ്ടായിട്ടുണ്ട് എന്ന വാദങ്ങളെ തള്ളി പറഞ്ഞുകൊണ്ടാണ് അജിത് ഡോവൽ സംസാരിച്ചത്.