Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    • മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    • മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    • കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    • ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    അഹമ്മദാബാദ് വിമാനപകടം: യാത്രക്കാരുടെ നഷ്ടപരിഹാരമടക്കം എയര്‍ ഇന്ത്യയുടെ ബാധ്യത എത്ര?

    അപകടത്തില്‍ മരിച്ച ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി ഏകദേശം 1.8 കോടി രൂപ നൽകാൻ വിമാനക്കമ്പനി ബാധ്യസ്ഥനാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2025 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Air India
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഇന്ത്യയില്‍ ഇക്കാലമത്രയും ഉണ്ടായ വിമാനപകടങ്ങളില്‍ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനപകടത്തില്‍ എയര്‍ ഇന്ത്യക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം അപകടത്തില്‍ മരിച്ച ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി 151,880 എസ്.ഡി.ആര്‍ (സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ്) നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥനാണ്. നിലവിലെ വിനിമയനിരക്കില്‍ ഒരാള്‍ക്ക് ഏകദേശം 1.8 കോടി രൂപയോളം വരുമിത്.

    എന്താണ് എസ്.ഡി.ആര്‍?

    അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ് എസ്.ഡി.ആര്‍. ഐ.എം.എഫ്(ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) ആണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. അഞ്ച് അന്താരാഷ്ട്ര കറന്‍സികളില്‍ നിന്നാണ് എസ്.ഡി.ആറിന്റെ മൂല്യം കണക്കാക്കുന്നത്. യു.എസ് ഡോളര്‍, യൂറോ, ചൈനീസ്, റെന്‍മിന്‍ബി, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് അഞ്ച് കറന്‍സികള്‍. ഒരു എസ്.ഡി.ആറിന്റെ മൂല്യം 120 ഇന്ത്യൻ രൂപയാണ്. അപകടത്തിന്റെ ഉത്തരവാദിയെ കണ്ടെത്താന്‍ നില്‍ക്കാതെ ഓരോ യാത്രക്കാരന്റെയും കുടുംബത്തിന് എത്രയും പെട്ടെന്ന് പരിഹാരം നല്‍കണമെന്നാണ് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍

    വിമാനപകടത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍, ലഗേജ് നഷ്ടപ്പെടല്‍, മരണങ്ങള്‍ എന്നിവക്കുള്ള നഷ്ടപരിഹാരം എല്ലാ രാജ്യങ്ങളിലും ന്യായവും ഒരു പോലെയാണന്നെ് ഉറപ്പാക്കാനാണ് ഈ കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷന്‍ പ്രകാരം മരണത്തിനോ പരിക്കിനോ വ്യവസ്ഥകല്‍ക്ക് കീഴില്‍ ക്രൂ അംഗങ്ങള്‍ സാധാരണയായി ഉള്‍പ്പെടാറില്ല. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം സംസ്‌കരണച്ചെലവുകള്‍ അല്ലെങ്കില്‍ താല്‍ക്കാലിക ജീവിതച്ചെലവുകള്‍ പോലുള്ള അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിമാനക്കമ്പനി യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് കാലതാമസമില്ലാതെ 16000 എസ്.ഡി.ആറില്‍ കുറയാത്ത തുക(18 ലക്ഷം രൂപ) കൈമാറണം.

    എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് മൂലമാണ് അപകടം സംഭവിച്ചതെങ്കില്‍ കുടുബങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ലഭിച്ചേക്കാം. മരിച്ചയാളുടെ പ്രായം, വരുമാനം, ആശ്രിതരുടെ എണ്ണം, മറ്റ് വ്യക്തിപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എസ്.ഡി.ആര്‍ പരിതിക്ക് മുകളിലുള്ള തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് ലഭിക്കുന്നതിന് വിമാനക്കമ്പനിയുടെ തെറ്റ് കുടുംബങ്ങള്‍ കോടതിയില്‍ സ്ഥാപിക്കേണ്ടതായി വരും.

    ബോയിംഗ് 787-8 ഡ്രീം ലൈനര്‍ വിമാനം കത്തി നശിച്ചതിനാല്‍ 1040- 1450 കോടി രൂപവരെ എയര്‍ ഇന്ത്യക്ക് നഷ്ടമായി. വിമാനം മെഡിക്കല്‍ കോളജ് ക്യാമ്പസിൽ ഇടിച്ചു കയറിയത് പോലുള്ള കാര്യങ്ങള്‍ക്കുള്ള തേട് പാര്‍ട്ടി നാശനഷ്ടങ്ങളുടെ ബാധ്യതയെക്കുറിച്ച് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നില്ല.

    Read more

    ഇറാനും ഇസ്രായിലും വ്യോമപാത അടച്ചു; എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ തിരിച്ചുവരുന്നു
    ബോംബ് ഭീഷണി: ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India compensation
    Latest News
    അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    05/10/2025
    മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    04/10/2025
    മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    04/10/2025
    കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    04/10/2025
    ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version