മുംബൈ: ഒരുകാലത്ത് ബോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന ഇതിഹാസ നടി സ്മൃതി ബിശ്വാസ് (100) അന്തരിച്ചു. വാർധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം.
90-കളിൽ ഹിന്ദി, മറാത്തി, ബംഗാളി സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു നടി. ബാലതാരമായാണ് അഭിനയലോകത്തേക്ക് ചുവടുറപ്പിച്ചത്. 1930-ൽ പുറത്തിറങ്ങിയ ‘സന്ധ്യ’ എന്ന ബംഗാളി ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. 1960-ൽ പുറത്തിറങ്ങിയ ‘മോഡൽ ഗേൾ’ ആണ് അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം. ബൽരാജ് സാഹ്നി, ദേവ് ആനന്ദ് തുടങ്ങിയ ഒട്ടനവധി പ്രമുഖർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ഹിന്ദി ചിത്രങ്ങളിൽ സജീവമായിരുന്ന സ്മൃതി സംവിധായകനായ എസ്.ഡി നരാംഗിനെ വിവാഹം ചെയ്തതോടെ അഭിനയ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ഭർത്താവിന്റെ മരണ ശേഷം സഹോദരിയോടൊപ്പം നാസിക്കിലേക്ക് താമസം മാറുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് രാജീവ്, സത്യജിത് എന്ന് രണ്ട് മക്കൾക്കൊപ്പം സ്മൃതി നൂറാം പിറന്നാൾ ആഘോഷിച്ചിരുന്നു. സംസ്കാരം ഇന്ന് നാസികിൽ നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group