ന്യൂഡൽഹി – മുതിർന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി എംപിയുമായ സഞ്ജയ് സിംഗ് ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ. ജമ്മുകശ്മീരിലെ എ. എ. പി നേതാവായ ഇമ്രാൻ ഹുസൈനെയും സഞ്ജയിന്റെ കൂടെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
എ. എ. പി നേതാവും എംഎൽഎയുമായ മെഹ്രാജ് മാലിക്കിനെ അറസ്റ്റ് ചെയ്തതിനെതിരെ ഇരുവരും ശ്രീനഗറിൽ എത്തിയിരുന്നു. തുടർന്ന് മെഹ്രാജിന്റെ അറസ്റ്റിനെ നിയമവിരുദ്ധവും, ഭരണഘടനവിരുദ്ധവും സഞ്ജയ് വിമർശിച്ചിരുന്നു.
പത്രസമ്മേളനത്തിന് തൊട്ടു മുമ്പാണ് ഇദ്ദേഹത്തെ പോലീസ് വീട്ടുതടങ്കലിലാക്കിയത്. എംപി തന്നെയാണ് സംഭവം എക്സിലുടെ അറിയിച്ചത്. സഞ്ജയ് താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന്റെ ഗേറ്റിന്റെ പോലീസ് പൂട്ടിയതായി പാർട്ടി അറിയിച്ചു.
മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ള സഞ്ജയ് കാണാൻ എത്തിയെങ്കിലും അകത്തേക്ക് കടത്താൻ പോലീസ് സമ്മതിച്ചില്ല. ഒരു മുഖ്യമന്ത്രിയെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല എന്നത് സ്വേച്ഛാധിപത്യമല്ലെങ്കിൽ, എന്താണ്?” സഞ്ജയ് സിംഗ് എക്സിൽ കുറിച്ചു.