ന്യൂഡൽഹി- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണിയുടെ ചലോ ദില്ലി മാർച്ച്. ഡൽഹിയുടെ തെരുവോരങ്ങളെ ഇളക്കിമറിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളും പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളും പ്രവർത്തകരും ഡൽഹി നഗരത്തിലുടനീളം പ്രതിഷേധിക്കുകയാണ്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കെത്തിയിരിക്കുന്നത്.
ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് നേതാക്കളും എം പിമാരും സുപ്രീം കോടതിയിലേക്ക് നീങ്ങുകയാണ്. ബാരാഖംബയിലേക്ക് നേതാക്കൾ എത്തിച്ചേരുന്നതോടെ പ്രവർത്തകർ കൂടി ചേർന്ന് സുപ്രീം കോടതിയിലേക്ക് വമ്പൻ മാർച്ച് നടത്തി ഹരജി നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
⦿ संविधान की रक्षा के लिए ⦿ वोट का अधिकार बचाने के लिए आज पूरा भारत सुप्रीम कोर्ट तक मार्च कर रहा है। 📍 बाराखंबा, दिल्ली https://t.co/svRh7rm0Oj
— Congress (@INCIndia) October 12, 2026
യൂത്ത് കോൺഗ്രസ്സ്, എസ് എഫ് ഐ, എ ഐ വൈ എഫ്, എം എസ് എഫ് പ്രവർത്തകരും ബാരാഖംബയിൽ പ്രതിഷേധം തീർക്കുകയാണ്.
ഇതിന് മുന്നോടിയായി നടന്ന ആം ആംദ്മി പാർട്ടിയുടെ മാർച്ച് പോലീസ് തടയുകയും പ്രവർത്തകരെ ക്രൂരമായി നേരിടുകയും ചെയ്തു.







