ജലന്തർ– സ്നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും കാവലാളായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ പഞ്ചാബിലെ ജലന്തറിൽ ലൗലി പ്രൊഫഷനൽ യൂനിവേഴ്സിറ്റിയുടെ സമീപത്തായി നിർമിച്ച ശിഹാബ് തങ്ങൾ കൾചറൽ സെന്റർ നാടിന് സമർപ്പിച്ചു. നാലുനില കെട്ടിടത്തിലുള്ള സാംസ്കാരിക കേന്ദ്രം മുസ്ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്ര വർത്തനങ്ങളുടെ കേന്ദ്രംകൂ ടിയായിരിക്കും സെന്റർ. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി നാൽപതിനായിരത്തിലധികം വിദ്യാർഥകൾക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവും പകരുന്ന രീതിയിലുള്ള വ്യത്യസ്‌ത പദ്ധതികളും പ്രവർത്തനങ്ങളുമാണ് സെൻ്ററിന് കീഴിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ലൗലി പ്രഫഷണൽ യൂനിവേഴ്‌സിറ്റി ചാൻസിലർ ഡോ. അ ശോക് കുമാർ മിത്തൽ എം.പി മുഖ്യാതിഥിയായി. സ്മാഷ് ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് ത ങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് നഈം അലി ശിഹാബ് തങ്ങൾ, ഗ്രെയിസ് ജനറല്‍സെക്രട്ടറി സയ്യിദ് അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, പി.വി അബ്ദുൽ വഹാബ് എംപി, അഡ്വ.ഹാരിസ് ബീരാൻ എം.പി, അഡ്വ.എൻ ഷംസുദ്ദീൻ എം. എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, ടി.വി ഇബ്രാഹീം എം.എൽ.എ, ആബിദ് ഹുസൈൻ എം.എൽ.എ, സി.കെ സുബൈർ, പാറക്കൽ അബ്ദുല്ല, അഡ്വ.ഫൈസൽ ബാബു, പി.കെ ഫിറോസ്, പി.കെ ന വാസ്, ടി.പി അഷ്റഫലി, ഷാക്കിർ, നവാസ്, അഷറഫ് പെരുമുക്ക്, സ്മാഷ് സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, വർക്കിംഗ് സെക്രട്ടറി എം.ടി മുഹമ്മദ് അസ്ലം, ട്രസ്റ്റ് മെമ്പർമാരായ അഡ്വ.കെ.പി നാസർ, പി.വി അഹമദ് സാജു, ജാസിം, നാസ് തുറക്കൽ തുടങ്ങിയവർ പങ്കെടുത്തു.