ന്യൂദല്‍ഹി-വിവാഹിതയായതിന്റെ പേരില്‍ പിരിച്ചുവിട്ട സൈനിക നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തോട് ഉത്തരവിട്ട് സുപ്രീം കോടതി. വിവാഹത്തിന്റെ പേരില്‍ സ്ത്രീക്ക് ജോലി നിഷേധിച്ചത് ലിംഗ വിവേചനവും അസമത്വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്.
ഇപ്പോള്‍ നിലവിലില്ലാത്ത ആര്‍മി ഉത്തരവ് പ്രകാരമാണ് വനിതയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നത്. ഇത്തരത്തില്‍ നടപടിക്ക് കാരണമായത് വിവാഹമാണ്.
പെര്‍മനന്റ് കമ്മീഷന്‍ഡ് ഓഫീസര്‍ മുന്‍ ലഫ്റ്റനന്റ് സെലീന ജോണിന്റെ കേസില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ദീപാങ്കര്‍ ദത്തയുടെയും ബെഞ്ചാണ് ഉത്തരവിട്ടത്. 1988 ഓഗസ്റ്റിലാണ് സൈനിക നഴ്‌സിംഗ് സേവനത്തില്‍ നിന്ന് നീക്കം ചെയ്തത്. ആ വര്‍ഷം ഏപ്രിലില്‍ വിവാഹിതയായെന്നും വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ കുറഞ്ഞ ഗ്രേഡാണ് നേടിയതെന്നും റിലീസ് ഉത്തരവില്‍ പറഞ്ഞിരുന്നു.
‘മിലിട്ടറി നഴ്‌സിംഗ് സര്‍വീസില്‍ സ്ഥിരം കമ്മീഷനുകള്‍ അനുവദിക്കുന്നതിനുള്ള സേവന നിബന്ധനകളും വ്യവസ്ഥകളും’ എന്ന തലക്കെട്ടില്‍ 1977ലെ ആര്‍മി നിര്‍ദ്ദേശത്തിന് കീഴിലാണ് പിരിച്ചുവിടല്‍ ഉത്തരവ് പാസാക്കിയത്. ഈ ഉത്തരവ് പിന്നീട് 1995ല്‍ പിന്‍വലിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group