നാഗ്പൂര്‍ – സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയതിന് യുവാവിനെ കുത്തിക്കൊന്ന കേസില്‍ യുവതി അടക്കം മൂന്ന് പേര് പിടിയില്‍. രഞ്ജിത് റാത്തോഡ് (28) എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ പിടികൂടുകയായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കടയിലെത്തിയ റാത്തോഡ് സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയെ തുറിച്ചുനോക്കിയെന്നാണ് ആരോപണം. തുറിച്ചുനോട്ടത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
തര്‍ക്കത്തിനിടെ ജയശ്രീ സിഗരറ്റ് വലിച്ച് റാത്തോഡിന്റെ മുഖത്തിന് നേര്‍ക്ക് പുക ഊതുകയും അസഭ്യം പറയും ചെയ്തു. ഇത് മൊബൈല്‍ ക്യാമാറയില്‍ പകര്‍ത്തിയ റാത്തോഡ് തിരിച്ചും അസഭ്യം പറഞ്ഞു. ഇതോടെ തന്റെ രണ്ട് സുഹൃത്തുക്കളെ ജയശ്രീ വിളിച്ചുവരുത്തുകയായിരുന്നു. വഴക്കിനു ശേഷം തിരികെ വീട്ടിലേക്ക് പോയ റാത്തോഡുമായി സംഘം ഏറ്റുമുട്ടുകയും ജയശ്രീ ഇയാളെ പല തവണ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group