Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 10
    Breaking:
    • മുഖ്യമന്ത്രിയുടെ സന്ദർശനവുമായി സഹകരിക്കേണ്ടതില്ലെന്ന് സൗദി കെഎംസിസി
    • സാമാധാനം; ഇസ്രായിൽ സൈന്യം പിൻവാങ്ങുന്നു, ഗാസ നിവാസികൾ കൂട്ടത്തോടെ വീട്ടിലേക്ക്
    • വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ ; റെക്കോർഡിന് ഒപ്പമെത്തി ജയ്സ്വാൾ
    • യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഞായറാഴ്ച അജ്മാനിൽ; പ്രഥമ ഗ്ലോബൽ ഐക്കൺ പുരസ്‌കാരം എംഎ യൂസഫലിക്ക് സമ്മാനിക്കും
    • ദുരൂഹത തുടരുന്നു, വർഷം 92 തികഞ്ഞിട്ടും…| Story of The Day| Oct: 10
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    ദുരൂഹത തുടരുന്നു, വർഷം 92 തികഞ്ഞിട്ടും…| Story of The Day| Oct: 10

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2025 Story of the day Accident History October 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    92 വർഷമായിട്ടും ഇനിയും തെളിയാത്ത ഒരു വിമാന ഭീകരാക്രമണം,

    അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ വിമാന ഭീകരാക്രമണം എന്നു അറിയപ്പെടുന്ന ചെസ്റ്റർടൺ വിമാന സ്ഫോടന നടന്നിട്ട് ഇന്ന് 92 വർഷം തികയുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1933 ഒക്ടോബർ 10 യുണൈറ്റഡ് എയർലൈൻസ് എന്ന കമ്പനിയുടെ യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 23. നാല് യാത്രക്കാരും മൂന്നു ജീവനക്കാരുമടക്കം ഏഴു പേരടങ്ങുന്ന ഈ സംഘം  ന്യൂയോർക്കിൽ നിന്നും ചിക്കാഗോയിലേക്ക് പറക്കുന്നു. ന്യൂയോർക്ക്‌ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം ഒരു അപകടസൂചനയും നൽകിയില്ല.

    എന്നാൽ ചെസ്റ്റർടൺ പ്രദേശത്തെത്തിയപ്പോൾ വിമാനം പൊട്ടിത്തെറിച്ചു. ഈ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. തുടക്കത്തിൽ കരുതിയിരുന്നത് മെക്കാനിക്കൽ തകരാർ എന്നായിരുന്നു.

    എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ഏജന്റ് മൽവിൻ പർവിസ് കണ്ടെത്തിയത് ഇന്നും തെളിയിക്കപ്പെടാത്ത ഒരു ദുരൂഹമായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന്  TNT സ്ഫോടകവസ്തുക്കൾ കണ്ടുപിടിച്ചതോടെയാണ് അന്വേഷണം വഴിമാറിയത്. ഇതോടെ ഒരു ഭീകരാക്രമണം ആണെന്നും മനസ്സിലാകുന്നു.

    വിമാനത്തിന്റെ ടോയ്ലറ്റ് ബാഗേജ് കമ്പാർട്ട്മെന്റുകൾ പൂർണ്ണമായി തകർന്നതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. മറ്റു ഭാഗങ്ങളുടെ തകരാറുകൾ വച്ച് നോക്കുമ്പോൾ  വലിയ നാശനഷ്ടങ്ങൾ ആയിരുന്നു ഇവിടെ സംഭവിച്ചത്.  സ്ഫോടക വസ്തുക്കൾ ടോയ്‌ലറ്റിലാണ് ഉപേക്ഷിച്ചിരുന്നത് എന്ന് ഇതിലൂടെ അന്വേഷണ ഉദ്യോഗസ്ഥനായ മൽവിന് മനസ്സിലായി.

    തുടർന്നുള്ള അന്വേഷണത്തിൽ ഒരു ബാഗുമായി യാത്ര ചെയ്ത ഒരു യാത്രക്കാരനെ സംശയിച്ചിരുന്നു. എന്നാൽ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ ആ ബാഗിൽ അപകടത്തിന് കാരണമായ ഒന്നും തന്നെയില്ലായിരുന്നുവെന്ന് അന്വേഷണത്തിലൂടെ മനസ്സിലായി. അവശിഷ്ടങ്ങളിൽ നിന്നൊരു തോക്കും കണ്ടെത്തിയത് ഇവരുടെ അന്വേഷണത്തെ കൂടുതൽ ഊർജ്ജിതമാക്കി. എന്നാൽ ഈ തോക്ക് ഒരു യാത്രക്കാരൻ ചിക്കാഗോയിലെ നോർത്ത് ഷോർ ഗൺ ക്ലബിൽ നടക്കുന്ന ഷൂട്ടിംഗിനായി കൊണ്ടുപോയതാണെന്ന് തെളിഞ്ഞതോടെ  അന്വേഷണം വഴിമുട്ടി. നിരവധി മാഫിയ സംഘങ്ങളെ വരെ സംശയിച്ചെങ്കിലും തെളിവുകൾ ഒന്നുമില്ലായിരുന്നു.

    ഇന്നും ഈ ഭീകരാക്രമണം ഒരു രഹസ്യമായി തുടരുമ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന ചിലരുടെ ഇൻഷുറൻസ് തട്ടിപ്പാണെന്നും ചില ലേഖനങ്ങളിലും റിപ്പോർട്ടുകളിലുമുണ്ട് .
    സ്വന്തം ജീവൻ കളഞ്ഞ് കുടുംബത്തിനുവേണ്ടി ചെയ്ത ഒരു ത്യാഗമായി കാണപ്പെടുന്നു. എങ്കിലും ഈ ചിന്താഗതിക്ക്‌ വ്യക്തമായ തെളിവുകളില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    first airplane attack story malayalam HISTORY October October 10 October history malayalam story of the day this day history this day history malayalam
    Latest News
    മുഖ്യമന്ത്രിയുടെ സന്ദർശനവുമായി സഹകരിക്കേണ്ടതില്ലെന്ന് സൗദി കെഎംസിസി
    10/10/2025
    സാമാധാനം; ഇസ്രായിൽ സൈന്യം പിൻവാങ്ങുന്നു, ഗാസ നിവാസികൾ കൂട്ടത്തോടെ വീട്ടിലേക്ക്
    10/10/2025
    വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ ; റെക്കോർഡിന് ഒപ്പമെത്തി ജയ്സ്വാൾ
    10/10/2025
    യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഞായറാഴ്ച അജ്മാനിൽ; പ്രഥമ ഗ്ലോബൽ ഐക്കൺ പുരസ്‌കാരം എംഎ യൂസഫലിക്ക് സമ്മാനിക്കും
    10/10/2025
    ദുരൂഹത തുടരുന്നു, വർഷം 92 തികഞ്ഞിട്ടും…| Story of The Day| Oct: 10
    10/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.