മലപ്പുറം: അവാര്‍ഡുകളുടെ സന്തോഷം തോരപ്പ മുസ്തഫയെ ഒരു ചെറുപുഞ്ചിരിയിലൊതുക്കും. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിന്റെ ഭിന്ന ശേഷി കര്‍ഷക പുരസ്‌കാരം ലഭിച്ചപ്പോഴും ആ സന്തോഷം ഒരു ചെറു പുഞ്ചിരിയിലൊതുക്കി. കാരണം മറ്റൊന്നുമല്ല, ഒരു പോരാട്ടത്തിന്റെ അതിജീവനത്തിന്റെ കഥയുടെ ഉപോല്‍പന്നമായി ലഭിക്കുന്ന അവാര്‍ഡുകളും സ്‌നേഹവുമെല്ലാം ഒരു നിശ്ചയാദാര്‍ഢ്യത്തിന്റെ കരുത്തില്‍ വിരിഞ്ഞതാണ്. വംശനാശ
ം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ഔഷധ സസ്യങ്ങളെ സംരക്ഷിച്ചു പരിപാലിക്കുകയും കൃഷി അറിവുകള്‍ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്ന മാതൃകാ കര്‍ഷകനെയാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നത്.
1994ല്‍ മലപ്പുറത്തുവച്ചുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം കോഡൂര്‍ ചെമ്മങ്കടവിലെ തോരപ്പ മുസ്തഫയ്ക്ക് അരയ്ക്കുതാഴെ ചലനശേഷി നഷ്ടമായത്. പക്ഷേ, ജീവിതം കിടക്കയിലൊതുക്കാന്‍ മുസ്തഫ തയ്യാറായില്ല. ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലംവാങ്ങി. അവിടെ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചു. നിലവില്‍ മുന്നൂറ്റിയറുപതിലധികം ചെടികളുള്ള ഔഷധത്തോട്ടമായി അത് മാറി. അണലിവേഗം, സര്‍പ്പഗന്ധി, കരിമഞ്ഞള്‍, നാഗപ്പൂമരം, ദന്തപ്പാല, കരിങ്ങോട്ട തുടങ്ങിയവ ചിലതുമാത്രം.നബാര്‍ഡിന്റെ അംഗീകൃത ഫാം സ്‌കൂള്‍ കൂടിയാണ് ് ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിലെ ഈ ഒഷധ സസ്യത്തോട്ടം.
വീല്‍ചെയറിലിരുന്ന് പരിചരിക്കാനായി പ്രത്യേക രീതിയിലാണ് തോട്ടം ക്രമീകരിച്ചിട്ടുള്ളത്. ചെറുകുളമ്പില്‍ നൂറ്റിനാല്‍പ്പതോളം വിളകളുള്ള പഴത്തോട്ടവും സജ്ജമാക്കി. വിദ്യാര്‍ഥികള്‍ക്ക് കൃഷിപാഠം പകര്‍ന്നുനല്‍കാനും സമയം കണ്ടെത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രതിവര്‍ഷം രണ്ടായിരത്തോളം വൃക്ഷത്തൈകള്‍ വിവിധ സംഘടനകള്‍ക്കും സ്‌കൂളുകള്‍ക്കും സൗജന്യമായി നല്‍കാറുണ്ട്. ‘പ്രാണനുവേണ്ടി ഒരു മരം’ എന്നതാണ് ഈ അമ്പത്തിയൊമ്പതുകാരന്റെ വിജയമന്ത്രം. ഒട്ടേറെ കര്‍ഷകര്‍ ഇവിടെ കൃഷി അറിവുകള്‍ തേടിയെത്തുന്നുണ്ട്. ഇതിന് പുറമെ ഇപ്പോള്‍ ചെറുകുളമ്പില്‍ ഒരേക്കര്‍ സ്ഥലത്ത് 140ല്‍ അധികം വ്യത്യസ്തങ്ങളായ പഴവര്‍ഗങ്ങളുടെ തോട്ടവും മുസ്തഫക്കുണ്ട്. ഭാര്യ സഫിയയും മകന്‍ മുര്‍ഷിദും മരുമകള്‍ സരോഹ ഫാത്തിമയും പേരമക്കളും പിന്തുണയുമായി ഒപ്പമുണ്ട്.
മുസ്തഫയുടെ സ്‌റ്റോറി ഒരു ഔഷധ സസ്യത്തോട്ടങ്ങളില്‍ ഒതുങ്ങുന്നതല്ല. മുസ്തഫയെപ്പോലയുള്ള നറ് കണക്കായ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അറിയപ്പട്ട സന്നദ്ധ പ്രവര്‍ത്തകര്‍ കൂടിയാണ്.ഭിന്നശേഷിക്കാര്‍ക്ക് ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ മുവ്വായിരത്തോളം കാറുകള്‍ മുസ്തഫ ഇതിനികം മോഡിഫൈ ചെയ്ത് നല്‍കിയിട്ടുണ്ട്. അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട തനിക്ക് ഓടിക്കാന്‍ വേണ്ടി ഇരുകൈകളും ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനത്തിന്റെ മോഡല്‍ തയ്യാറക്കിയാണ് ഈ രംഗത്തേക്കുള്ള വരവ്. ഒരു പഴയമാരുതി 800ല്‍ രണ്ട് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനും സുഹൃത്തുമായ കടന്നമണ്ണ വിജയനും ചര്‍ന്ന കാര്‍ ഡിസൈന്‍ ചെയ്‌തെടുത്തു. 1999ല്‍ പുതുവര്‍ഷത്തിന്‍ കാര്‍ പുറത്തിറക്കി.
വണ്ടിയോടിക്കാന്‍ പറ്റിയാല്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവുമല്ലോ എന്ന് പ്രതീക്ഷിക്കുന്ന ഒരുപാട് ആളുകളെ അക്കാലത്ത് കണ്ടു. അങ്ങനെയാണ് വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതും വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ തുടങ്ങുന്നതും. ‘പെര്‍ഫെക്ട് വെഹിക്കിള്‍ കെയര്‍’ എന്ന പേരില്‍ വര്‍ക്ക ഷോപ്പ് പിറവിയെടുത്തു. എട്ട് ലോകോത്തര കമ്പനികളുടെ 64 തരം മോഡലുകളില്‍ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതിയുണ്ട് മുസ്തഫയ്ക്ക്. കാറുകള്‍ക്ക് രൂപമാറ്റം വരുത്തി നല്‍കാനുള്ള ഓട്ടോമൊബൈല്‍ ഇന്ത്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനുമതിയുള്ള രാജ്യത്തെ പന്ത്രണ്ട് വര്‍ക്ക് ഷോപ്പുകളിലൊന്നാണ് മുസ്തഫയുടെയുടേത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







