‘യൂറോപ്യൻ രാജ്യമായ ജർമനിൽ നടന്ന ബെർലിൻ മതിലിന്റെ തകർച്ച’ എന്ന ചരിത്ര നിമിഷത്തിനും അത് പിന്നീട് വഴിവച്ച ഏകീകരണവുമെല്ലാെ വളരെ പ്രാധാന്യമുള്ളതാണ്.
1990 ഒക്ടോബർ മൂന്നിനാണ് ഈസ്റ്റ് – വെസ്റ്റ് ജർമനികൾ തമ്മിൽ ഏകീകരിച്ചതും ഇന്ന് കാണുന്ന രീതിയിലേക്ക് മാറിയതും
1945 മെയ് എട്ടിന് രണ്ടാം ലോക മഹായുദ്ധത്തിന്റെ പരാജയത്തെ തുടർന്ന് നാസി ഭരണം ജർമനിയിൽ അവസാനിക്കുന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ എന്നിവർ ചേർന്ന് ജർമനിയുടെ അധികാരം പിടിച്ചെടുക്കുകയും ഇതു പിന്നീട് രണ്ടായി വിഭജിക്കുകയും ചെയ്തു. ജർമനിയുടെ തലസ്ഥാനമായ ബെർലിനെയായിരുന്നു ഇവർ രണ്ടായി വിഭജിച്ചത്.
ശേഷം ബെർലിന്റെ കിഴക്ക് ഭാഗത്തിന്റെ ഭരണം സോവിയറ്റ് യൂണിയണനും പടിഞ്ഞാറൻ ഭാഗത്തിന്റെ ഭരണം അമേരിക്കയും ഏറ്റെടുക്കുന്നു.അതിനാൽ തന്നെ സോവിയറ്റ് യൂണിയന്റെ കീഴിലുള്ള ഭാഗം ഈസ്റ്റ് ജർമനിയെന്നും അമേരിക്കയുടെ കീഴിലുള്ള ഭാഗം വെസ്റ്റ് ജർമ്മനി എന്നും അറിയപ്പെട്ടു.
സോവിയറ്റ് യൂണിയൻ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായത് കൊണ്ട് തന്നെ ഈസ്റ്റ് ജർമനിയിലെ ജനങ്ങൾക്ക് വെസ്റ്റ് ജർമനിയെ അപേക്ഷിച്ചു സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും കുറവായിരുന്നു. അത് ഈസ്റ്റ് ജർമനിയിൽ നിന്നും വെസ്റ്റ് ജർമനിയിലേക്ക് ജനങ്ങൾ കൂടിയേറാൻ കാരണമായി.
ഈ കൂടിയേറ്റം തടയാനായി സോവിയറ്റ് ഗവണ്മെന്റ് 1961 ബെർലിൻ മതിൽ പണിതു. ഇതുമൂലം വെസ്റ്റ് ജർമനിയിലേക്ക് കടക്കാൻ ശ്രമിച്ച പലവരുടെയും ജീവൻ നഷ്ടപ്പെടാൻ കാരണമായി.
ശേഷം 1980കളിൽ സോവിയറ്റ് യൂണിയൻ നേതാവ് മിഖായേൽ ഗോർബച്ചേവ് Perestroika, Glasnost എന്നീ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതോടെ ഈസ്റ്റ് ജർമനിയിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണമായി. ഇതേ സമയത്ത് സോവിയറ്റ് യൂണിയന്റെ കീഴിലുള്ള മറ്റു രാജ്യങ്ങളിലും ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു.
ഇത് നയിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ബെർലിൻ മതിലിന്റെ പതനത്തിലേക്കാണ്. 1989 നവംബർ ഒമ്പതിനാണ് ഈസ്റ്റ് ജർമനിയിലെ ജനങ്ങൾ ഒത്തുചേർന്ന് ചുറ്റികയും മറ്റുമെല്ലാം ഉപയോഗിച്ച് ബെർലിൻ മതിൽ പൊളിക്കുന്ന ആ ചരിത്ര നിമിഷത്തിന് ലോകം സാക്ഷിയായത്.
തുടർന്ന് 1990 മാർച്ച് 18ന് ഈസ്റ്റ് ജർമനിയിൽ ആദ്യ പാർലമെന്റ് സ്വാതന്ത്ര തെരഞ്ഞെടുപ്പ് നടന്നു. ശേഷം ഒരു ജനാധിപത്യ ഗവൺമെന്റിന് രൂപം നൽകി. 1990 ജൂലൈ ഒന്നിന് രണ്ടു ജർമനിയുടെയും കറൻസിയായി ഡോയ്ച്ചെ മാർക്ക് സ്വീകരിച്ചു. പിന്നീട് 1990 ഒക്ടോബർ മൂന്നിന് പല ലോക രാജ്യങ്ങളുടെ പിന്തുണയോടെ രണ്ടു ജർമനികളും ഒന്നിച്ചു. ഇതാണ് ഇന്ന് കാണുന്ന ഏകീകൃത ജർമനി.
2002ൽ ജർമനിയുടെ കറൻസി യൂറോയായും മാറിയിരുന്നു.