ഫുട്ബോൾ മത്സരങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. എന്നാൽ ആവേശം കൂടിപ്പോയാൽ അത് പല ദുരന്തങ്ങളിലേക്കും നയിക്കും. അങ്ങനെ ഒരു ദുരന്തത്തിലേക്ക് നയിച്ച് 84 പേരുടെ ജീവനെടുത്ത ദിവസമാണ് ഒക്ടോബർ 16.
1996 ഒക്ടോബർ 16, ഗ്വാട്ടിമാല കോസ്റ്ററിക്കയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം. ഗ്വാട്ടിമാല സിറ്റിയിലെ പ്രധാന സ്റ്റേഡിയമായ എസ്റ്റാഡിയോ മാറ്റിയോ ഫ്‌ലോറസ് സ്റ്റേഡിയം. 36,000 കാണികൾ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 47,000ത്തിലധികം ആരാധകർ.
മത്സരത്തിനു മുമ്പ് തന്നെ ആരാധകർ തടിച്ചുകൂടി സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്ന ആ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ ശ്വാസം കിട്ടാതെ തളർന്ന് വീണു. കൂടെ തടിച്ചു കൂടിയ ആരാധകരുടെ വെപ്രാളം കൂടിയായപ്പോൾ നേരിട്ടപ്പോൾ നഷ്ടമായത് 84 ജീവനുകളാണ്. ഇരുന്നൂറോളം പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത് അനധികൃത ടിക്കറ്റ് വില്പനയും പ്രതീക്ഷിക്കാതെയുള്ള ആരാധകരുടെ കടന്നുകയറ്റവുമായിരുന്നു.