ഒരു അഗ്നി പർവതം പൊട്ടിത്തെറിച്ചതിന്റെ ശബ്ദം 4800 കിലോ മീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ വരെ കേട്ടു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, അതെ അങ്ങനെയൊരു ചരിത്രം ഉണ്ട്. അത്രക്കും ഭീകരമായിരുന്നു അത്.
ഏഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യയിലെ ക്രാക്കറ്റോവ ദ്വീപിലെ ഒരു പ്രധാന അഗ്നി പർവതമായിരുന്നു ക്രാക്കറ്റോവ. 1883 ആഗസ്റ്റ് 27ന് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് മൂലം നഷ്ടമായത് ഏകദേശം 3600ൽ അധികം ജീവനുകളാണ്. ദ്വീപിന്റെ 70 ശതമാനം വരെ വെള്ളത്തിൽ മുങ്ങാൻ ഈ സ്ഫോടനം കാരണമായി.
1883 മെയ് 20ന് ഈ സ്ഫോടനം ആരംഭിച്ചിരുന്നെങ്കിലും വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മൂന്നു മാസങ്ങൾക്കുശേഷം ആഗസ്റ്റ് 26ന് ഉച്ചക്ക് ഒരു മണിയോടെ അതിശക്തമായി (പാരോക്സിസ്മൽ) മാറി.
പിറ്റേദിവസം അഥവാ ആഗസ്റ്റ് 27ന് വീണ്ടും ശക്തി വർദ്ധിച്ച ക്രാക്കറ്റോവ അഗ്നിപർവ്വതം രാവിലെ ഏകദേശം 10:02ന് അതിശക്തമായി പൊട്ടിത്തെറിച്ചു. ആ പൊട്ടിത്തെറിയുടെ ശബ്ദം 2,000 മൈൽ (3,200 കിലോമീറ്റർ) അകലെയുള്ള പെർത്ത് ( ഓസ്‌ട്രേലിയ) നഗരത്തിലും 3,000 മൈൽ (4,800 കിലോമീറ്റർ) അകലെയുള്ള മൗറീഷ്യസിലും കേട്ടു എന്നു പറയപ്പെടുന്നു. തുടർന്ന് 120 അടി വരെ
ഉയരമുള്ള സുനാമിക്ക് കാരണമായ ദുരന്തം 15 മൈൽ ( 24 കിലോമീറ്റർ) പ്രദേശങ്ങളിൽ വരെ വ്യാപിച്ചു.
ഇതോടെ ദ്വീപിന്റെ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിനടിയിൽ ആവുകയും 36000ൽ ജീവനുകൾ നഷ്ടമാവുകയും ചെയ്തു.
31000 ജീവനുകൾ സുനാമി എടുത്തപ്പോൾ 4500ൽ അധികം ജീവനുകൾ പിറോക്ലാസ്റ്റിക് (അഗ്നിപർവ്വത സ്‌ഫോടനങ്ങളിൽ ഉണ്ടാകുന്ന ചൂടുള്ള പാറത്തിളക്കങ്ങൾ, ചാരം, വാതകങ്ങൾ, പൊടിപ്രകടങ്ങൾ എന്നിവയുടെ മിശ്രിതം) മൂലം വെന്തു മരിച്ചു.
പിന്നീട് ഈ സ്ഫോടനം ശമിക്കുകയും
1884 ഫെബ്രുവരി വരെ ചെറിയ പൊട്ടിത്തെറികൾ തുടരുകയും ചെയ്തു.
ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഇല്ലാതായ ദിവസം ആഗസ്റ്റ് 27നെ ഇന്നും ഒരു കറുത്ത അദ്ധ്യായമായി ഇന്തോനേഷ്യക്കാർ ഓർമിക്കുന്നു.