Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 23
    Breaking:
    • അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ്
    • യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
    • ചോരക്കൊതി തീരാതെ ഇസ്രായിൽ; ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുക’ സംയുക്ത പ്രസ്താവനയുമായി 28 രാജ്യങ്ങൾ
    • ഗള്‍ഫ് സ്വര്‍ണ്ണ വിപണിയില്‍ കണ്ണുനട്ട് ടാറ്റ; വന്‍കിടക്കാരായ ദമാസ് ജ്വല്ലറി ഗ്രൂപ്പിന്റെ 67% സ്വന്തമാക്കി ടൈറ്റന്‍ ഹോള്‍ഡിംഗ്‌സ്
    • നാളെ മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ ടൂറിസ്റ്റ് വിസ ; നടപടി അഞ്ചു വർഷങ്ങൾക്കു ശേഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Health

    പ്രായമാകുന്നോ? പേടിക്കേണ്ട; തടഞ്ഞുനിർത്താൻ വഴിയുണ്ട്

    ടെലോമിയറിന്റെ നീളം കുറയുന്നതാണ് പ്രായമാകാൻ കാരണമെങ്കിൽ, നീളം കുറയാതെ നോക്കിയാൽ പോരേ?
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Health Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ്രായമാകുന്നോ? വയസ്സ് കൂടുന്നതിന്റെ പ്രശ്നങ്ങൾ ശരീരത്തിലും നിത്യജീവിതത്തിലും കണ്ടു തുടങ്ങിയോ? എന്നാലിതാ ഒരു സന്തോഷ വാർത്ത… ഒരൽപം ശ്രദ്ധിച്ചാൽ, പെട്ടെന്ന് പ്രായമാകുന്നത് തടയാനും ആയുരാരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാനും കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്.

    അതിന് ആദ്യം മനുഷ്യന് പ്രായമാകുന്നത് എങ്ങനെയാണെന്ന് അറിയണം. ശ്രദ്ധാപൂർവം വായിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നമ്മുടെയെല്ലാം ശരീരത്തിൽ 23 ജോടികളിലായി 46 ക്രോമസോമുകളുണ്ട്. ജനിതക വിവരങ്ങളുടെ കലവറയായ ക്രോമസോമുകൾ ജീവജാലങ്ങളുടെ വളർച്ച, വികാസം, പുനരുൽപാദനം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നു.

    2009-ൽ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞ എലിസബത്ത് ബ്ലാക്ക്‌ബേണും സഹപ്രവർത്തകരായ കരോൾ ഗ്രീഡറും ജാക്ക് ഷൊസ്താക്കും ചേർന്ന് ഒരു രഹ്യം കണ്ടുപിടിച്ചു. ക്രോമസോമുകളുടെ അറ്റത്ത് ഷൂ ലേസിന്റെ അറ്റത്തെ പ്ലാസ്റ്റിക് കവചം പോലെ ഒരു സംരക്ഷണ കവചമുണ്ടെന്നും മനുഷ്യന്റെ പ്രായമാകലിൽ അതിന് നേരിട്ടുള്ള ബന്ധമുണ്ട് എന്നുമായിരുന്നു അത്. ആ കവചത്തിന് ‘ടെലോമിയർ’ എന്നാണ് അവർ പേരിട്ടത്. ‘ആയുസ്സിന്റെ രഹസ്യം’ കണ്ടുപിടിച്ചതിന് ആ വർഷത്തെ ആരോഗ്യ നൊബേൽ സമ്മാനവും അവർക്കായിരുന്നു.

    ഡി.എൻ.എയെ സംരക്ഷിക്കുകയും കോശവിഭജന സമയത്ത് അതിന്റെ സമഗ്രത നിലനിർത്തുകയും ചെയ്യുക എന്നതാണ് ടെലോമിയറിന്റെ പ്രധാന ജോലി. എന്നാൽ, കോശവിഭജനം നടക്കുന്നതിനനുസരിച്ച് ടെലോമിയറിന്റെ നീളം കുറയും. അതിനനുസരിച്ചാണ് മനുഷ്യന് പ്രായം കൂടുതുന്നത്. ടെലോമിയറുകൾ തീരെ ചെറുതാകുമ്പോൾ കോശങ്ങൾക്ക് വിഭജിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും വാർധക്യത്തിനും അനുബന്ധ രോഗങ്ങൾക്കും ഇത് കാരണമാവുകയും ചെയ്യുന്നു.

    ടെലോമിയറിന്റെ നീളം കുറയുന്നതാണ് പ്രായമാകാൻ കാരണമെങ്കിൽ, നീളം കുറയാതെ നോക്കിയാൽ പോരേ എന്ന സംശയം ചിലർക്കെങ്കിലുമുണ്ടാകും. ശരിയാണ്; ടെലോമിയർ എത്രകാലം കേടുപാടില്ലാതെ നിൽക്കുന്നോ അത്രയും കാലം നമുക്ക് യുവത്വത്തോടെ നിലനിൽക്കാൻ കഴിയും. ടെലോമിയറിന്റെ നീളം കുറയുന്നത് നിയന്ത്രിക്കുക എന്നത് മനുഷ്യ സാധ്യമല്ല എന്നതിലാണ് കുഴപ്പം ഇരിക്കുന്നത്.

    എന്നാലും, ഒന്ന് ശ്രമിച്ചാൽ ടെലോമിയറിന്റെ ദൈർഘ്യം കുറയുന്നത് നിയന്ത്രിക്കാനും യുവത്വം നിലനിർത്താനും കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജീവിത ശൈലിയിലും ഭക്ഷണ ശീലങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ വഴിയാണ് അത് സാധ്യമാവുക. ശരിയായ ഭക്ഷണം, കൃത്യമായ വ്യായാമം, മതിയായ ഉറക്കം, ചുരുക്കത്തിൽ അച്ചടക്കമുള്ള ജീവിതം ഉണ്ടെങ്കിൽ കൂടുതൽ കാലം യുവത്വത്തോടെ ജീവിക്കാൻ കഴിയും എന്നർത്ഥം.

    ആരോഗ്യകരമായ ഭക്ഷണക്രമം

    ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക എന്നത് പ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, മുഴുധാന്യങ്ങൾ എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ കുറയ്ക്കുകയും ടെലോമിയറുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

    ഒമേഗ-3 ഫാറ്റി ആസിഡുകൾ: മത്സ്യം, വാൽനട്ട്, ഫ്‌ളാക്‌സ് സീഡ് എന്നിവയിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ടെലോമിയർ ദൈർഘ്യം നിലനിർത്താൻ സഹായിക്കുന്നു.

    വിറ്റാമിനുകൾ: വിറ്റാമിൻ ഡി, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ടെലോമിയർ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

    നാരുകൾ: മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.

    വ്യായാമം ശീലമാക്കുക

    ആഴ്ചയിൽ രണ്ടര മണിക്കൂർ എങ്കിലും മിതമായ എയ്‌റോബിക് വ്യായാമം ചെയ്യുന്നത് (നടത്തം, നീന്തൽ, സൈക്ലിംഗ്) ടെലോമിയർ ദൈർഘ്യം നിലനിർത്താൻ സഹായിക്കുന്നു. ഉയർന്ന തീവ്രതയുള്ള ഇന്റർവെൽ ട്രെയിനിംഗ് (ഒകകഠ) ടെലോമിയർ എൻസൈമായ ടെലോമെറേസിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

    സമ്മർദം വില്ലനാണ്

    എപ്പോഴും സന്തോഷമായിരിക്കുക, സമ്മർദങ്ങൾ ഒഴിവാക്കുക, പ്രാർത്ഥനയും ധ്യാനവും യോഗയും ശീലമാക്കുക എന്നതും ടെലോമിയറിന്റെ ദൈർഘ്യം സംരക്ഷിക്കാൻ സഹായകമാണ്. അതിനൊപ്പം ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ ഇടവേളയില്ലാതെ ഉറങ്ങുന്നതും പ്രധാനമാണ്. ഒരേസമയം ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.

    ഉപേക്ഷിക്കേണ്ട ദുശ്ശീലങ്ങൾ

    പുകവലി: പുകവലി ഓക്‌സിഡേറ്റീവ് സ്‌ട്രെസിന് കാരണമാകുകയും ടെലോമിയർ ദൈർഘ്യം വേഗത്തിൽ കുറയ്ക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്.

    മദ്യപാനം: അമിതമായ മദ്യപാനം ശരീരത്തിലെ ഇൻഫ്‌ളമേഷൻ വർധിപ്പിക്കുകയും ടെലോമിയറുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. മദ്യപാനം പൂർണമായി ഒഴിവാക്കുന്നതാണ് അഭികാമ്യം.

    അനാരോഗ്യകരമായ ഭക്ഷണം: പഞ്ചസാര, പ്രോസസ്ഡ് ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരാന്തർഭാഗത്തെ വീക്കം വർധിപ്പിക്കുകയും ടെലോമിയർ ദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നു.
    ഫാസ്റ്റ് ഫുഡ്, കാർബണേറ്റഡ് പാനീയങ്ങൾ, റെഡ്മീറ്റിന്റെ അമിത ഉപഭോഗം എന്നിവ ഒഴിവാക്കുക.

    പഠനങ്ങൾ തെളിയിക്കുന്നത്, ആരോഗ്യകരമായ ജീവിതശൈലി ടെലോമിയറുകളുടെ എൻസൈമായ ടെലോമെറേസിന്റെ പ്രവർത്തനം വർധിപ്പിക്കുമെന്നാണ്. 2013-ലെ ഒരു പഠനത്തിൽ, മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടർന്നവരിൽ ടെലോമിയർ ദൈർഘ്യം കൂടുതൽ നിലനിന്നതായി കണ്ടെത്തി. മറ്റൊരു പഠനത്തിൽ, ധ്യാനവും വ്യായാമവും ടെലോമിയർ ദൈർഘ്യം കുറയുന്നത് മന്ദഗതിയിലാക്കുന്നതായി കണ്ടെത്തി.

    ടെലോമിയർ ദൈർഘ്യം സംരക്ഷിക്കുന്നത് ആരോഗ്യകരവും ദീർഘവുമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഭക്ഷണം, നിയമിത വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കൽ, ദുശ്ശീലങ്ങൾ ഉപേക്ഷിക്കൽ എന്നിവയിലൂടെ ടെലോമിയറുകളുടെ ആരോഗ്യം നിലനിർത്താം. ചെറിയ ജീവിതശൈലി മാറ്റങ്ങൾ പോലും ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകും. ഇന്ന് തന്നെ ഈ മാറ്റങ്ങൾ സ്വീകരിച്ച് ആരോഗ്യകരമായ ജീവിതം ആരംഭിക്കൂ!

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aging Chromosome Health Telomere
    Latest News
    അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ച് ജനക്കൂട്ടം: വംശീയ ആക്രമണമെന്ന് പൊലീസ്
    23/07/2025
    യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
    23/07/2025
    ചോരക്കൊതി തീരാതെ ഇസ്രായിൽ; ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുക’ സംയുക്ത പ്രസ്താവനയുമായി 28 രാജ്യങ്ങൾ
    23/07/2025
    ഗള്‍ഫ് സ്വര്‍ണ്ണ വിപണിയില്‍ കണ്ണുനട്ട് ടാറ്റ; വന്‍കിടക്കാരായ ദമാസ് ജ്വല്ലറി ഗ്രൂപ്പിന്റെ 67% സ്വന്തമാക്കി ടൈറ്റന്‍ ഹോള്‍ഡിംഗ്‌സ്
    23/07/2025
    നാളെ മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ ടൂറിസ്റ്റ് വിസ ; നടപടി അഞ്ചു വർഷങ്ങൾക്കു ശേഷം
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.