റിയാദ്: വില്‍ത്തുമ്പില്‍ ആതുരസേവനം ലഭ്യമാക്കുന്ന ‘മൈ ആസ്റ്റര്‍ ആപ്’ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സൗദി അറേബ്യയില്‍ അവതരിപ്പിച്ചു. റിയാദ് മല്‍ഹമില്‍ ആരംഭിച്ച ‘ലീപ് 2025’ മേളയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിംഗ്് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പനും ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇകോമേഴ്‌സ് സി.ഇ.ഒ നല്ല കരുണാനിധിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. രാജ്യത്ത് ആസ്റ്ററിന്റെ പ്രയാണത്തില്‍ ഒരു നിര്‍ണായകഘട്ടമാണിതെന്നും ഡിജിറ്റല്‍ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത് തുടരുകയാണെന്നും അലീഷ മൂപ്പന്‍ പറഞ്ഞു.
സൗദിയിലെ ആരോഗ്യ പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ആസ്റ്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്. മികച്ച ട്രാക്ക് റെക്കോര്‍ഡോടെ യു.എ.ഇയിലെ ഒന്നാം നിര ഹെല്‍ത്ത് കെയര്‍ ആപ്പാണ് മൈ ആസ്റ്റര്‍. ഇതിനകം 20 ലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് ആപ്പിന് ലഭിച്ചിട്ടുള്ളത്.
രാജ്യത്തെ ആശുപത്രികള്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ എല്ലാ സേവന മേഖലകള്‍ക്കും ഏകജാലക പരിഹാരമാണ് ഈ ആപ്ലിക്കേഷന്‍. സൗദിയില്‍ ഉടന്‍ തന്നെ ആരംഭിക്കുന്ന ആസ്റ്റര്‍ ക്ലിനിക്കുകളുടെ സേവനം ഈ ആപ്പില്‍ ലഭ്യമാകും.
ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റുകള്‍, ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷനുകള്‍, ഫാര്‍മസിവെല്‍നെസ് ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി, വെല്‍ബിയിങ്ങ് സൊല്യൂഷ്യനുകളുടെ വിപുലമായ ഉല്‍പ്പന്നശ്രേണി എന്നിവയിലേക്ക് ഈ ആപ്പ് വഴി പ്രവേശനം സാധ്യമാക്കും. ഉപഭോക്താക്കളുടെ ആരോഗ്യ വിവരങ്ങള്‍ ട്രാക്ക്‌ചെയ്യാനും ലാബ് റിപ്പോര്‍ട്ടുകള്‍, ആരോഗ്യരേഖകള്‍, വിട്ടുമാറാത്ത രോഗാവസ്ഥകള്‍ എന്നിവ മനസിലാക്കാനും ആപ്ലിക്കേഷന്‍ സഹായിക്കും. ആപ്പിലൂടെ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതോടെ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ സമയവും ആരോഗ്യ പരിപാലനം ഉറപ്പാക്കാം.
ഗൂഗിള്‍ ക്ലൗഡിലൂടെ എ.ഐയും എ.ഐ ജനറേറ്റഡ് വോയിസ് ഇന്റഗ്രേഷനും ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ സംവിധാനം വഴി അറബി ഭാഷയിലൂടെ രോഗലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കാനും പ്രാദേശികഭാഷയില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഭാഷാപരിമിതികളില്ലാതെ ആശയവിനിമയം നടത്താനും സഹായിക്കുന്നു. എ.ഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്റര്‍ ശൃംഖലയിലെ ഏറ്റവും അനുയോജ്യരായ സ്‌പെഷ്യലിസ്റ്റുകളും ആരോഗ്യപ്രവര്‍ത്തകരും ഉപയോക്താക്കളുടെ ആവശ്യങ്ങളോട് പ്രതികരിക്കും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നീ മേഖലകളില്‍ ആസ്റ്റര്‍ 100 കോടി സൗദി റിയാല്‍ നിക്ഷേപം നടത്തും. രാജ്യത്തെ ജനങ്ങള്‍ക്ക് ഏക ജാലക സംവിധാനത്തിലൂടെ ഹെല്‍ത്ത് വെല്‍നെസ് മേഖലകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുക എന്ന സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ടാണ് ഈ നീക്കം സാധ്യമാക്കുന്നത്. രാജ്യവ്യാപകമായി 180 ഫാര്‍മസികളായി വിപുലീകരിക്കും.
നിലവില്‍ റിയാദിലുള്ള അസ്റ്റര്‍ സനദ് ആശുപത്രിയോടൊപ്പം പ്രധാന നഗരങ്ങളില്‍ അഞ്ച് പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനിലൂടെ മൊത്തം 1,000 കിടക്കകള്‍ എന്നതിലേക്ക് ശേഷി വര്‍ധിപ്പിക്കും. 30 മെഡിക്കല്‍ സെന്ററുകളും ആരംഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏകദേശം 4,900 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനും ആസ്റ്റര്‍ പദ്ധതിയിടുന്നുണ്ട്.